Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ട്വിറ്റർ വഴങ്ങുന്നു? കേന്ദ്രനയം അംഗീകരിക്കാൻ കൂടുതൽ സമയം ചോദിച്ചതായി റിപ്പോർട്ട്

ട്വിറ്റർ
, ചൊവ്വ, 8 ജൂണ്‍ 2021 (14:34 IST)
കേന്ദ്രസർക്കാർ നയത്തിന് ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമാണെന്നും ട്വിറ്റർ അറിയിച്ചതായി വാർത്ത ഏജൻസിയായ പി‌ടിഐ റിപ്പോർട്ട് ചെയ്‌തു. ഒരാഴ്‌ച്ചത്തെ സാവകാശമാണ് ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.
 
സർക്കാർ നയവുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ  രാജ്യത്തെ കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ടെന്നുമാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. നേരത്തെ പുതിയ ഐടി നയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും ട്വിറ്ററും പരസ്യമായി തന്നെ പോരടിച്ചിരുന്നു. എന്നാൽ പുതിയ നയത്തിനോട് ട്വിറ്റർ വഴങ്ങുന്നുവെന്ന പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗി ആദിത്യനാഥിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ രണ്ടുരൂപ പ്രതിഫലം!