Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവോമിയെ കരിമ്പട്ടികയിൽ നിന്നും നീക്കാൻ അമേരിക്ക

ഷവോമിയെ കരിമ്പട്ടികയിൽ നിന്നും നീക്കാൻ അമേരിക്ക
, വ്യാഴം, 13 മെയ് 2021 (20:13 IST)
ചൈനീസ് ഇലക്‌ട്രോണിക് ഭീമൻ ഷവോമിയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്ക. ഡൊണാൾഡ് ട്രംപ് ഭരണകാലത്താണ് ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കൻ പ്രതിരോധ കരിമ്പട്ടികയിൽ പെടുത്തിയത്. ഈ നടപടി പിൻവലിക്കാൻ യുഎസ് സർക്കാർ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്‌തത്.
 
ട്രംപ് സര്‍ക്കാര്‍ മാറി ബൈഡന്‍ സര്‍ക്കാര്‍ എത്തിയതിന് പിന്നാലെ വന്ന നയം മാറ്റമാണ് പുതിയ പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്നാണ് ടെക് ലോകത്തെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അതേസമയം പുതിയ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് ഷവോമി കമ്പനി വക്താവ് പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഹോങ്കോങ് ഓഹരിവിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ ആറ് ശതമാനം മുകളിലേക്ക് കുറിച്ചു. ജനുവരിയില്‍ അമേരിക്ക ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഷവോമി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാര്‍ സിഎസ്‌ഐ സഭാ ധ്യാനം: രണ്ട് വൈദികര്‍ കൂടി മരിച്ചു