Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോൺ കാണാൻ പറ്റാത്ത ഫോൺ വിൽക്കണം, വ്യത്യസ്‌ത നിയമവുമായി അമേരിക്കൻ സംസ്ഥാനം

ടെക്നോളജി
, ചൊവ്വ, 9 മാര്‍ച്ച് 2021 (19:03 IST)
ടെക് ലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ യൂട്ട പാസാക്കിയ പുതിയ നിയമം. പോൺ കണ്ടന്‍റുകള്‍ അടക്കമുള്ള മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന ഫോണുകളും ടാബുകളും മാത്രമെ സംസ്ഥാനത്ത് വിൽക്കാൻ സാധിക്കുകയുള്ളു എന്ന നിയമമാണ് സംസ്ഥാനത്ത് വരാൻ പോകുന്നത്.
 
പുതിയ നിയമപ്രകാരം 2022 ജനുവരി 1 മുതല്‍ യൂടായുടെ അധികാര പരിധിയില്‍ വില്‍ക്കുന്ന ഒരോ മൊബൈല്‍ ഡിവൈസിലും ടാബ്‌ലറ്റിലും മുതിർന്നവർക്കുള്ള ഉള്ളടക്കം കടന്നുവരാതിരിക്കാനുള്ള അഡൾട്ട് കണ്ടന്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു.  
 
കുട്ടികളെ പോൺ അടക്കമുള്ള കണ്ടെന്റുകളിൽ നിന്നും അകറ്റാൻ ആഗ്രഹിക്കുകയും എന്നാൽ ടെക്നോളജിയൊന്നും അറിയാത്ത രക്ഷിതാക്കളുമായിട്ടുള്ളവർക്കായാണ് പുതിയ നിയമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 2316 പേർക്ക് കൊവിഡ്, 16 മരണം. പരിശൊധിച്ചത് 56,906 സാമ്പിളുകൾ