Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡുകൾ

യുക്രെയ്‌ൻ
, ഞായര്‍, 6 മാര്‍ച്ച് 2022 (15:08 IST)
യുക്രെയ്‌ൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാനാകില്ല. റഷ്യൻ ബാങ്കുകൾ നൽകിയ വിസ,മാസ്റ്റർകാർഡുകൾ ഉപയോഗിച്ച് റഷ്യയ്ക്ക് അകത്തും പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും സ്ഥാപനങ്ങൾ വ്യക്തമാക്കി.
 
യുക്രൈന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്.ഇത് കാരണം ആളുകളെ ഒഴിപ്പിക്കുന്ന നടപടി നിർത്തിവെച്ചതായി യുക്രെയ്‌ൻ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അന്തരിച്ചു