ആമസോണിൽ വിവോ കാർണിവെൽ, 6000 രൂപ വിലക്കുറവിൽ വിവോ വി19 സ്വന്തമാക്കാൻ അവസരം

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (12:59 IST)
വിവോ സ്മാർട്ട്ഫൊണുകൾ കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ അവസരം ഒരുക്കി ആമസോണിൽ വിവോ കാർണിവൽ. 6,000 രൂപ വിലകൂറവിലാണ് വിവോ വി19 ആമസോണിൽ വിൽക്കുന്നത്. ആഗസ്റ്റ് 21 വരെ ഈ ഓഫറിൽ വിവോ ഫൊണുകൾ വാങ്ങാനാകും. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും വിലക്കിഴിവിന് പുറമേ ലഭിയ്ക്കും. വിവോയുടെ എല്ലാ സ്മാർട്ട്ഫൊണുകൾക്കും വിലക്കുറവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകും. 

വിവോ വി19 

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിവോ വി19 വിപണിയിലെത്തിയിരിയ്ക്കുന്നത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത് 91.38 ശതമാനം സ്ക്രീന്‍ ബോഡി അനുപാതം സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എട്ട് മെഗപിക്സലിന്റെ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ വീതമുള്ള മറ്റു രണ്ട് സെൻസറുകളുമാണ് ക്വാഡ് റിയർ ക്യാമറയിലെ ബാക്കി അംഗങ്ങൾ. 
 
32+8 മെഗാപിക്സലാണ് V19നിലെ സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 712 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രീനോയുടെ 612 ആണ് ഗ്രാഫിക്സ് യൂണിറ്റ്. ആണ്ഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള ഫൺടച്ച് ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 33W ഫ്ലാഷ് ചർജിങ് സാങ്കേതികവിദ്യയോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments