Select Your Language

Notifications

webdunia
webdunia
webdunia
webdunia

13 രാജ്യങ്ങളിലേയ്ക്ക് കൂടി വിമാന സർവീസുകൾ പുനരാരംഭിയ്ക്കുന്നത് ആലോചനയിൽ

13 രാജ്യങ്ങളിലേയ്ക്ക് കൂടി വിമാന സർവീസുകൾ പുനരാരംഭിയ്ക്കുന്നത് ആലോചനയിൽ
, ബുധന്‍, 19 ഓഗസ്റ്റ് 2020 (10:32 IST)
ഡൽഹി; കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ഘട്ടംഘട്ടമായി കേന്ദ്ര സർക്കാർ പിൻവലിയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വിമാന സർവീസുകൾ പുനരാംഭിയ്കുന്നതിനെ കുറിച്ച് ആലോചിയ്ക്കുമ്മതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
 
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു.എ.ഇ, ഖത്തർ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണണളോടെ പരിമിതമായതോതിൽ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എയർ ബബിൾസ് എന്നാണ് ഇത്തരത്തിലുള്ള സർവീസുകളെ വിശേഷിപ്പിയ്ക്കുന്നത്. 13 രജ്യങ്ങളൂമായി ഇത്തരത്തിൽ എയർ ബബ്‌ൾ സർവീസുകളിൽ ധാരണയുണ്ടാക്കും എന്ന് ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസീലൻഡ്, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണകൊറിയ, തായ്‌ലൻഡ് എന്നി രാജ്യങ്ങളിമായാണ് വിമാന സർവീസുകൾക്ക് ധാരണയുണ്ടാക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 64,531 പേർക്ക് കൊവിഡ്, 1,092 മരണം, രാജ്യത്ത് രോഗമുക്തരുടെ എണ്ണം 20 ലക്ഷം കടന്നു