Webdunia - Bharat's app for daily news and videos

Install App

വിവോ ഇന്ത്യയിൽ അഞ്ച് വർഷം തികക്കുന്നു. ഫോണുകൾക്ക് വൻ വിലക്കുറവ്

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (18:39 IST)
ലോകത്തെ മുൻനിര മൊബൈൽ ഫോൺ നിർമാതക്കളായ വിവോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് 5 വർഷം പൂർത്തിയാകുന്നു. ഇന്ത്യയിലെ തങ്ങളുടെ അഞ്ച് വർഷ പ്രവർത്തനത്തിന്റെ വാർഷിക ആഘോഷങ്ങൾക്കായി വിപുലമായ ഓഫറുകളാണ്  കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ 12 മുതൽ ആരംഭിച്ച ഓഫർ പെരുമഴ നവംബർ 30 വരെ നീണ്ടുനിൽക്കും.  ഈ കാലയളവിൽ വിവോയുടെ ഏറ്റവും മികച്ച ഫോണുകൾ വരെ വമ്പിച്ച വിലകുറവിൽ സ്വന്തമാക്കാം.
 
വിപണിയിൽ അവസാനമായി പുറത്തിറങ്ങിയ കമ്പനിയുടെ വിവോ വി 17പ്രോ,  ഇസഡ് 1പ്രോ,  ഇസഡ് 1എക്സ്,  എസ് 1, യു 10 തുടങ്ങിയ മോഡലുകളും വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയും കമ്പനി ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 
 
ഈ ഓഫറുകൾ ഓൺലൈനായും ഓഫ് ലൈനായും ഉപഭോക്താക്കൾക്ക് ലഭിക്കും കൂടാതെ എച്ച്ഡിഎഫ്സി, ഐസിഐസിഐ ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും, മറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5% ക്യാഷ് ബാക്കും ലഭിക്കും. കൂടാതെ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ ഇയർ ഫോണുകൾ,നെക് ബാൻഡുകൾ എന്നിവയും സ്റ്റോറുകളിൽ സൗജന്യമായി ലഭിക്കും. 
 
ഉപഭോക്താക്കൾക്ക് മുൻപെങ്ങും ഇല്ലാത്തവിധത്തിലുള്ള ഓഫറുകളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നതെന്നും വിവോ കുടുംബത്തിൽ അംഗമാകുവാൻ ഏറ്റവും മികച്ച അവസരവും ഇതാണെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ മാര്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments