699 രൂപക്ക് തന്നെ ജിയോഫോൺ വാങ്ങാം, ദീപാവലി ഓഫർ നീട്ടി ജിയോ !

ശനി, 2 നവം‌ബര്‍ 2019 (16:35 IST)
ദസറ-ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജിയോ ഫോണിന് പ്രഖ്യാപിച്ച ആനുകൂല്യം ഒരുമാസത്തേക്ക് കൂടി നീട്ടി റിലയൻസ് ജിയോ. ഇതോടെ 1,500 രൂപയുടെ ഫെസ്റ്റിവൽ ആനുകൂല്യം തുടർന്നും ലഭിക്കും. 800 രൂപയുടെ ഇളവോടെ വെറും 699 രൂപക്ക് ജിയോ ഫോൺ വാങ്ങാനാവും. ഇതുകൂടാതെ 700 രൂപയുടെ ഡേറ്റ ആനുകൂല്യവും ലഭിക്കും. ഇപ്പോൾ ജിയോഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.
 
ജിയോഫോൺ വാങ്ങിയതിന് ശേഷമുള്ള ആദ്യ ഏഴ് റീചാർജുകളിൽ 99 രൂപയുടെ അധിക ഡേറ്റ പ്ലാൻ ആഡ് ആകും. ഇത്തരത്തിൽ 700 രുപയുടേ ഡേറ്റയാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുക. 2G ഫോണിനെക്കാൾ എത്രയോ കുറഞ്ഞ വിലയിലാണ് ജിയോഫോൺ 4G വിൽക്കുന്നത് എന്ന് ജിയോ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മധ്യവയസ്കനെ വെടിവെച്ച് കൊന്ന് യുവതി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്