Webdunia - Bharat's app for daily news and videos

Install App

16എംപി സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ്; ചരിത്രം തിരുത്താന്‍ വിവോ Y66 !

വിവോ Y66, 16എംപി സെല്‍ഫി ക്യാമറയുമായി ഇന്ത്യയില്‍ എത്തി!

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (12:26 IST)
സെല്‍ഫി ക്യാമറകളുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വിവോ തങ്ങളുടെ മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുന്നു. വിവോ Y66 എന്ന പേരിലാണ് പുതിയ ഫോണ്‍ അവര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 14,999 രൂപയാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
5.5ഇഞ്ച് എച്ച്ഡി ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 7720X 1280 സ്‌ക്രീന്‍ റെസൊല്യൂഷനും 267 പിക്‌സല്‍ ഡെന്‍സിറ്റിയുമാണുള്ളത്. ഒക്ടോകോര്‍ 64 ബിറ്റ് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുന്ന 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.   
 
ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാ‍ണ് ഫോണിനുള്ളത്. 13 എംപി റിയര്‍ ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം, ഫേസ് ഡിറ്റക്ഷന്‍, ടച്ച് ഫോക്കസ്, 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, 3ജി/4ജി, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, വൈഫൈ, ജിപിഎസ് എന്നീ കണക്ടിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

അടുത്ത ലേഖനം
Show comments