മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്ഫോണിനെകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോ ഇസഡ് 5 ഐ എന്ന സ്മാർട്ട്ഫോണിനെ കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 17,98 യുവാനാണ് സ്മാർട്ട്ഫോണിന് ചൈനീസ് വിപണിയിൽ വില. ഇന്ത്യൻ വിപണിയിൽ ഇത് 18000 രൂപയോളം വരും
9.30 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലാണ് സ്മാർട്ട്‌ഫോണിനെ ഒരുക്കിയിരിക്കുന്നത്. 6.53 ഇഞ്ച് വലിപ്പമുള്ളതാണ് സ്ക്രിൻ. 16 ,മെഗാപിക്സലിന്റെ പ്രൈമറി സെൻസർ. 8 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസർ, 2 മെഗാപിക്സലിന്റെ മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
വിവോ യു20യിൽ ഉപയോഗിച്ചിട്ടുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള ഫൺടച്ച് ഓഎസിലാണ് ഫോൺ പ്രവർത്തിക്കുക. 5000 എംഎഎച്ച് ബാറ്ററി സ്മാർട്ട്‌ഫോണിന് മികച്ച പവർ ബാക്കപ്പ് നൽകും.