Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്‌ഫോണിന് അടിമയാണോ നിങ്ങള്‍ ? ഇതാ അതില്‍ നിന്നും രക്ഷപ്പെടാനുള്ള ചില മാര്‍ഗങ്ങള്‍!

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് സ്മാര്‍ട്ട്ഫോണിലെ പല അറിയിപ്പുകളും ആവശ്യാനുസരണം ആക്കുകയെന്നതാണ്.

സ്മാര്‍ട്ട്‌ഫോണിന് അടിമയാണോ നിങ്ങള്‍ ? ഇതാ അതില്‍ നിന്നും രക്ഷപ്പെടാനുള്ള ചില മാര്‍ഗങ്ങള്‍!
, വ്യാഴം, 11 ഓഗസ്റ്റ് 2016 (15:23 IST)
സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളത്. വ്യക്തികളുടെ മുഖത്തു നോക്കാതെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കിയാണ് ഇക്കാലത്ത് പല ആളുകളും സംഭാഷണങ്ങളില്‍ പോലും ഏര്‍പ്പെടുന്നത്. വളരെ മോശമായ ഒരു കാര്യമാണ് ഇത്. ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷനേടാനായി ചില മാര്‍ഗങ്ങള്‍ ഉണ്ട്. എന്തെല്ലാമാണ് അവയെന്നു നോക്കാം.
 
ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് സ്മാര്‍ട്ട്ഫോണിലെ പല അറിയിപ്പുകളും ആവശ്യാനുസരണം ആക്കുകയെന്നതാണ്. അതുപോലെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകുന്ന അറിയിപ്പുകളില്‍ പലതും അവഗണിക്കാനായി ഒരു ശ്രമം നടത്തുകയും വേണം. ഇത്തരത്തില്‍ ചില നോട്ടിഫിക്കേഷനുകള്‍ കുറയുന്നത് തന്നെ നമുക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനുള്ള പ്രധാന വഴിയാണ്.
 
മറ്റൊരു പ്രധാന കാര്യമാണ് നിങ്ങള്‍ സാമൂഹികപരമായി ഒത്തു ചേരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കില്ലയെന്ന് ആദ്യം മനസ്സില്‍ ഉറപ്പിക്കേണ്ടത്. അതുപോലെ സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവ ഫോണില്‍ ആവശ്യമുള്ളതല്ല. അതുകൊണ്ടു തന്നെ ഇവയെല്ലാം ഫോണില്‍ നിന്ന് ഒഴിവാക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറക്കാനും സമയം ലാഭിക്കാനും സഹായകമാണ്
 
കൂടാതെ ഏതാനും മണിക്കൂറുകള്‍ ഫോണ്‍ ഓഫാക്കി വയ്ക്കുന്നതു വളരെ നല്ലതാണ്. അതുപോലെ റെസ്ക്യൂ ആന്റ് ആപ്പ്ഡെറ്റോക്സ് എന്ന ഒരു അപ്ലിക്കേഷന്‍ പ്ലെസ്റ്റോറില്‍ ലഭ്യമാണ്. ഇത് ഉപയോഗിച്ചും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കാവുന്നതാണ്. സമയം നോക്കാനായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിനു പകരം ഒരു വാച്ച് കെട്ടുന്നത് വളരെ നല്ല കാര്യമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനാധിപത്യത്തിനും മുകളില്‍ പറക്കുന്ന പരുന്തുകളെ താഴെയിറക്കേണ്ടവര്‍ അതു ചെയ്യണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍