Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിയാറ്റിലില്‍ നടക്കുന്ന #ലോക്ക്‌വേള്‍ഡ്38ല്‍ വെബ്‌ദുനിയയും

സിയാറ്റിലില്‍ നടക്കുന്ന #ലോക്ക്‌വേള്‍ഡ്38ല്‍ വെബ്‌ദുനിയയും
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (19:08 IST)
സിയാറ്റിലില്‍ നടക്കുന്ന #ലോക്ക്‌വേള്‍ഡ്38ല്‍ വെബ്‌ദുനിയയും. ഈ ഇവന്റിൽ, വെബ്‌ദുനിയയുടെ ടെക്നിക്കൽ, ലോക്കലൈസേഷൻ വിദഗ്ധർ സോഫ്റ്റ്വെയറിന്റെ പോർട്ട്ഫോളിയോയും ലോക്കലൈസേഷൻ സേവനങ്ങളും പ്രദർശിപ്പിക്കും. 
 
കഴിഞ്ഞ 19 വർഷമായി ആഗോള സംരംഭകരുമായി സഹകരിക്കുന്നതിലൂടെ ആർജ്ജിച്ച അനുഭവ പാരമ്പര്യവും സിഎംഎംഐ ലെവൽ 3 മെച്ച്യൂരിറ്റി മോഡലിലുള്ള പ്രോസസ്സ് വിലയിരുത്തലുകളും സംയോജിപ്പിച്ച് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കാൻ വെബ്‌‌ദുനിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എഐ, മെഷീന്‍ ലേണിംഗ്, ബ്ലോക് ചെയിന്‍, അനാലിറ്റിക്ക്‌സ് തുടങ്ങിയവയിലെ വൈദഗ്ദ്ധ്യവും സംയോജനവും സാങ്കേതിക മേഖലയിലെ വിവിധ ആവശ്യകതകളെ നേരിടാനുള്ള സാധ്യതകൾ തുറന്നിടുന്നു. 
 
ആഗോള തലത്തിൽ  ഡിജിറ്റൽ ഉള്ളടക്കം ഏകീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത വെബ്‌ദുനിയയുടെ ലോക്കലൈസേഷൻ മാനേജ്മെന്റ് സിസ്റ്റം മുപ്പതിൽപ്പരം ഭാഷകളിലുള്ള എല്ലാത്തരം ഭാഷാ-വിവർത്തന പരിശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നതിനൊപ്പം വെബ്‌‌ദുനിയയുടെ ഇൻ‌ഹൗസ് വിവർത്തകരുടെ ശേഷി വർദ്ധിപ്പിക്കാനും ഉപകാരപ്രദമാകുന്നുണ്ട്.
 
webdunia
ലോക്കലൈസേഷനിലെ സാങ്കേതികതയുടെ സാധ്യതകൾ അറിയുന്നതിനായി ബൂത്ത്#102ൽ വെബ്‌ദുനിയ സന്ദർശിക്കുക.
 
ലോക്ക്‌വേള്‍ഡിനെക്കുറിച്ച്
 
അന്താരാഷ്ട്ര ബിസിനസ്സ്, വിവർത്തനം, ലോക്കലൈസേഷൻ, ആഗോള വെബ്സൈറ്റ് മാനേജ്മെന്റ് എന്നിവയ്ക്കായുള്ള മുൻനിര കോൺഫറൻസ് ആണ് ലോക്ക്‌വേള്‍ഡ്. ആഗോള ബിസിനസ്സിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, ഭാഷ, വിവർത്തന സേവനങ്ങളിലും സാങ്കേതിക വിദ്യാ മാർക്കറ്റുകളിലും ഉയർന്ന മൂല്യമുള്ള വിവരങ്ങൾ പങ്കിടുന്നതിനായി കോൺഫറൻസ് അവസരം നൽകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആചാരങ്ങൾ ചിലത് ലംഘിക്കാനുള്ളതാണെന്ന് നമ്മുടെ സാമൂഹിക പരിഷ്കർത്താക്കൾ കാട്ടിത്തന്നിട്ടുണ്ട്, ആചാരങ്ങളല്ല ഈ നാടിന്റെ മതനിരപേക്ഷത തകർക്കലാണ് ചിലരുടെ ലക്ഷ്യം: മുഖ്യമന്ത്രി