Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്; അടിമുടി ചേഞ്ച്, പുതിയ മാറ്റങ്ങളിങ്ങനെ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്; അടിമുടി ചേഞ്ച്, പുതിയ മാറ്റങ്ങളിങ്ങനെ
, വെള്ളി, 3 മെയ് 2019 (16:27 IST)
അടിമുടി മാറ്റത്തിനൊരുങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്.
 
സ്വകാര്യതയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് അക്കാര്യത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വകാര്യത മുന്നിൽ കണ്ട്, മോശം നിയമ സംവിധാനമുള്ളയിടങ്ങളിലും സോഷ്യല്‍ മീഡിയാ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാരുകള്‍ ഉള്ള രാജ്യങ്ങളിലും തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് സുക്കർബർഗ് പ്രഖ്യാപിച്ചു.  
 
ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്‍പനയാണ് ഫെയ്‌സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്‍പനയെന്നതും ശ്രദ്ധേയമാണ്. ഓഡിയോ കോളുകള്‍, ഗ്രൂപ് വിഡിയോ കോള്‍, ഇമോജി തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഈ അപ്‌ഡേഷന്‍.
 
ഉപദ്രവകാരികളായ ഉപയോക്താക്കളെ നിലയ്ക്കു നിറുത്താനുള്ള ഒരു ശ്രമമായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമായും നല്‍കുക. അതോടൊപ്പം, വാട്സാപ്പിലും പുതിയ മാറ്റങ്ങൾ വരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈനികരുടെ പേരിൽ വോട്ട് ചോദിച്ചു, വർഗ്ഗീയ പരാമർശം നടത്തി, എന്നീട്ടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷൻ !