ഈ അടുത്ത കാലത്തായി വാട്സ്‌ആപ്പിൽ വലിയ രീതിയിലുള്ള പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോഴിതാ പുതുവർഷം വാതിൽപ്പടിയിൽ നിൽക്കുമ്പോൾ വീണ്ടും പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ്‌ആപ്പ്.
വാട്ട്സ്ആപ്പിലൂടെ ജിഫ് സന്ദേശങ്ങൾ അയക്കാവുന്ന സംവിധാനമാണ് ഇത്. ചിത്രങ്ങളെയും വീഡിയോകളെയും ജിഫ് അനിമേറ്റഡ് ഫയലായി കൺവേർട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വാട്ട്സ്‌ആപ്പിൽ അറ്റാച്ച്മെന്റ് ബോക്സ് തുറന്ന് ആവശ്യമായ ഫോട്ടോയോ വീഡിയോയോ സെലക്ട് ചെയ്താൽ ഫയൽ ജിഫ് ആക്കി മാറ്റാനും വീഡിയോ ട്രിം ചെയ്യാനുമുള്ള ഐക്കണുകൾ ദൃശ്യമാകും ഇതിൽ ക്ലിക്ക് ചെയ്ത് ഫയൽ കൺവേർട്ട് ചെയ്ത ശേഷം ഫയൽ സെൻഡ് ചെയ്യാം.