കോൾ- ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:12 IST)
കോൾ ലിങ്ക് എന്ന പുതിയ ഫീച്ചറുമായി ടെക് ഭീമനായ വാട്ട്സാപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്.കോൾ ചെയ്യുന്ന ടാബിൽ കോൾ ലിങ്കുകൾ എന്ന ഓപ്ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാൻ ന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക്  ക്രിയേറ്റ് ചെയ്യാൻ കഴിയും. 
 
ഈ ആഴ്ച അവസാനത്തോടെയാകും ഫീച്ചർ പുറത്തിറങ്ങുക. ഇതിനായി വാട്ട്സപ്പ് അപ്പ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഒരേ സമയം വാട്ട്സാപ്പിലെ 32 പേർക്കുള്ള ഗ്രൂപ്പ് വീഡിയോ കോൾ സെറ്റിങ്സ് ഉടൻ പുറത്തിറക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കർബർഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി  ഒറ്റ ടാപ്പിലൂടെ കോളിൽ ചേരാൻ കഴിയും.
 
ഏതെല്ലാം പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറിനെ പിന്തുണയ്ക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഇവ ലഭ്യമാകുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments