Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി, ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

വാട്ട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി, ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും
, വെള്ളി, 15 ജനുവരി 2021 (13:55 IST)
വാട്ട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
 
ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാം കക്ഷിക്കും ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് കമ്പനികൾക്കും ഏതെങ്കിലും ആവശ്യങ്ങൾക്കായി പങ്കുവെക്കുന്നത് തടയുന്നതിന് കേന്ദ്രം മാർഗനിർദേശങ്ങൾ ഇറക്കണമെന്നും ഹർജിയിൽ പറയുന്നു.പുതിയ പോളിസി സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നതാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകള്‍ പുതിയ പോളിസിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍