ചാറ്റുകൾ എളുപ്പം പുതിയ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാം: ക്യൂ ആർ കോഡ് സപ്പോർട്ട് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (17:29 IST)
പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് ചാറ്റുകള്‍ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനി സി ഇ ഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
 
നിലവില്‍ ക്ലൗഡ് സ്‌റ്റോറേജ് അടിസ്ഥാനത്തില്‍ ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി എളുപ്പത്തില്‍ ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പഴയ ഫോണിനെ പുതിയ ഫോണുമായി വൈഫൈ ഉപയോഗിച്ച് കണക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് പഴയ ഫോണിന്റെ വാട്ട്‌സാപ്പില്‍ കയറി സെറ്റിങ്‌സിലേക്ക് പോകുക.
 
ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാന്‍സ്ഫര്‍ തെരെഞ്ഞെടുക്കുക
 
പിന്നാലെ പഴയ ഫോണിന്റെ സ്‌ക്രീനില്‍ ക്യൂ ആര്‍ കോഡ് കാണാം, തുടര്‍ന്ന് പുതിയ ഫോണ്‍ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പാലിച്ച് പെയറിങ് പൂര്‍ത്തിയാക്കിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഈ രീതി ചെയ്യുന്നത് കൊണ്ട് പുറത്തെ സെര്‍വറുകളില്‍ സ്‌റ്റോര്‍ ചെയ്യുമെന്ന ആശങ്ക ഒഴിവാക്കാന്‍ ഉപഭോക്താവിനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments