Webdunia - Bharat's app for daily news and videos

Install App

വാട്ട്സാപ്പ് ഇനി പഴയ വാട്ട്സാപ്പല്ല !; ഞെട്ടിക്കുന്ന പുതിയ അഞ്ച് അപ്ഡേറ്റുകള്‍ ഉടന്‍

വാട്ട്സാപ്പ് കൂടുതല്‍ ഈസിയാവുന്നു; പുതിയ അഞ്ച് അപ്ഡേറ്റുകള്‍

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (12:22 IST)
വാട്ട്സാപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുകയെന്നത് അത്ര വലിയൊരു കാര്യമൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങളുടെ ചാറ്റിന്റെ സ്വഭാവം തന്നെ മാറ്റുന്ന തരത്തിലുള്ള പുതിയ അഞ്ച് ഫീച്ചറുകളുമായി വാട്ട്സാപ്പ് എത്തുന്നു. മാസങ്ങള്‍ക്കകം തന്നെ ഈ ഫീച്ചറുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബീറ്റാ ടെസ്റ്റിങ് പതിപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
വീഡിയോ കോളുകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍:
 
നിലവില്‍ വാട്ട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഫോണില്‍ മറ്റുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ച് വീഡിയോ ഒരു ചെറിയ വിന്‍ഡോയിലേക്ക് ചുരുക്കിയ ശേഷം ഫോണില്‍ മറ്റ് കാര്യങ്ങളും ചെയ്യാനാവുന്ന സംവിധാനമാണിത്.  
 
അണ്‍ബ്ലോക് ചെയ്യാന്‍ ടച്ച്:
 
ബ്ലോക്ക് ചെയ്തിരിക്കുന്നയാളെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി കോണ്‍ടാക്ടില്‍ അയാളുടെ പേരില്‍ ടച്ച് ചെയ്ത ശേഷം മെസേജ് അയക്കാന്‍ സധിക്കും.
 
ഗ്രൂപ്പ് ചാറ്റില്‍ വ്യക്തിഗത മറുപടി:
 
ഗ്രൂപ്പില്‍ ഏതെങ്കിലും ഒരു ചാറ്റ് നടക്കുന്നതിനിടെ ഒരാളോട് മാത്രമായി എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ അതിനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്. ഏത് മെസേജിനാണോ പേഴ്സനലായി മറുപടി അയക്കേണ്ടത് ആ മെസേജിന് അടുത്ത് കാണുന്ന ആരോ സെലക്ട് ചെയ്ത ശേഷം സ്വകാര്യമായി മെസേജ് ചെയ്യാനുള്ള ഓപ്ഷന്‍ എന്ന രീതിയിലായിരിക്കും ആ ഫീച്ചര്‍.
 
റിപ്പോര്‍ട്ട് ചെയ്യാന്‍ ഷേക്ക്:
 
ഷേക് സെന്‍സറുള്ള ഫോണുകളില്‍ വാട്ട്സാപ്പിലെ കോണ്‍ടാക്ട് അസ് ഓപ്ഷന്‍ ലഭിക്കാന്‍ ഇത് ഉപയോഗിക്കാം.
 
ലിങ്ക് വഴി ഗ്രൂപ്പിലേക്ക്:
 
വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഏതെങ്കിലും മറ്റൊരാളെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ഒരു ലിങ്ക് അയക്കാന്‍ കഴിയും.  ഇതുപയോഗിച്ച് അവര്‍ക്ക് നേരെ ഗ്രൂപ്പിലെത്താനും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments