Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ കാര്യത്തിലും ഒരു തീരുമാനമായി... വാട്ട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടും കാണാം !

വാട്ട്സാപ്പിൽ ഇല്ലാതാക്കിയ സന്ദേശങ്ങൾ വീണ്ടും കാണാം

ആ കാര്യത്തിലും ഒരു തീരുമാനമായി... വാട്ട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടും കാണാം !
, വ്യാഴം, 16 നവം‌ബര്‍ 2017 (14:16 IST)
'ഡിലീറ്റ് ഫോർ എവരിവൺ' എന്ന പുതിയ ഫീച്ചറുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വാട്ട്സാപ്പ് രംഗത്തെത്തിയത്. നമ്മൾ അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങൾ ഏഴ് മിനിട്ടിനകം വേണമെങ്കിൽ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകതയെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.
 
എന്നാൽ വാട്ട്സാപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടും കാണാൻ സാധിക്കുമെന്നാണ് സ്പാനിഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ബ്ലോഗ് കമ്പനി അവകാശപ്പെടുന്നത്. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഇല്ലാതാക്കിയ സന്ദേശങ്ങൾ കാണാൻ സാധിക്കുമെന്നും സ്പാനിഷ് കമ്പനി അവകാശപ്പെടുന്നു. 
 
അയയ്ക്കുന്ന സന്ദേശങ്ങൾ നോട്ടിഫിക്കേഷൻ റജിസ്റ്റർ എന്ന സംവിധാനത്തിൽ ശേഖരിച്ച് വയ്ക്കും. ഈ ശേഖരിച്ചുവച്ച സന്ദേശങ്ങളാണ് ഈ ആപ്ലിക്കേഷന്റെ സഹായത്താല്‍ കാണാൻ സാധിക്കുക. നോവാ ലോഞ്ചറിന്റെ സഹായത്താലും ഇല്ലാതാക്കിയ സന്ദേശങ്ങൾ കാണാൻ സാധിക്കും. മാത്രമല്ല, കുറച്ചധികസമയം ഹോം സ്ക്രീനിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിഡ്ജറ്റ്സിലെ ആക്ടിവിറ്റി പരിശോധിക്കുന്നതിലൂടെയും എല്ലാ സന്ദേശങ്ങൾ കാണാൻ സാധിക്കുമെന്നും കമ്പനി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അച്ഛനും അമ്മയും എന്റെ മരണത്തില്‍ വിഷമിക്കരുത്'; കെഎംസിടി മെഡിക്കല്‍ കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു