Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്സാപ്പ് പ്രേമികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 30ന് ശേഷം വാട്ട്‌സാപ്പ് ഓര്‍മ്മയാകുന്നു ?

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

വാട്ട്സാപ്പ് പ്രേമികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 30ന് ശേഷം വാട്ട്‌സാപ്പ് ഓര്‍മ്മയാകുന്നു ?
, ഞായര്‍, 5 മാര്‍ച്ച് 2017 (16:20 IST)
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ ഈ അടുത്തകാലത്തായി പല ആകര്‍ഷകമായ  സവിശേഷതകളും എത്തിയിട്ടുണ്ട്. വാട്ട്‌സാപ്പ് സ്റ്റാറ്റസ് എന്ന തകര്‍പ്പന്‍ ഫീച്ചറാണ് വാട്ട്‌സാപ്പ് ഏറ്റവും ഒടുവിലായി അവതരിപ്പിച്ചത്. 
 
എന്നാല്‍ വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിച്ച്യ്കൊണ്ട് ഒരു പുതിയ സന്ദേശം എത്തിയിരിക്കുന്നു. ജൂണ്‍ 30നു ശേഷം ചില ഫോണുകളില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന സന്ദേശമാണ് വാട്ട്സാപ്പ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്നത്.
 
പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10,  നോക്കിയ സിംബിയന്‍ എസ്60, നോക്കിയ എസ്40, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3ജി/ഐഒഎസ് എന്നീ ഫോണുകളിലാണ് വാട്ട്‌സാപ്പ് നിര്‍ത്തലാകുക. 
 
വാട്ട്‌സാപ്പിന്റെ ഭാവിയിലുള്ള അപ്‌ഡേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഫോണുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഈ അപ്ലിക്കേഷന്‍ ഇത്തരം ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് വാട്ട്സാപ്പ് നല്‍കുന്ന വിശദീകരകണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരൂപതയുടെ പ്രസ്താവന പള്ളിമേടയിലെ ബലാത്സംഗ കുറ്റവാളികളെ ന്യായീകരിക്കാന്‍: പി ജയരാജന്‍