Select Your Language

Notifications

webdunia
webdunia
webdunia
webdunia

55 സെക്കൻഡിനുള്ളിൽ വിറ്റുതീർന്ന് റെക്കോർഡിട്ട് ഷവോമിയുടെ മി 10 പ്രോ !

55 സെക്കൻഡിനുള്ളിൽ വിറ്റുതീർന്ന് റെക്കോർഡിട്ട് ഷവോമിയുടെ മി 10 പ്രോ !
, ബുധന്‍, 19 ഫെബ്രുവരി 2020 (17:49 IST)
ഷവോമി ഏറ്റവും പുതുതായി പുറത്തിറക്കിയ ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോൺ മി 10 പ്രോ ഫ്ലാഷ് സെയിലിൽ വെറും 55 സെക്കൻഡുകൾകൊണ്ട് വിറ്റുതീർന്നു. ഔദ്യോഗിക ടീസർ വഴിയാണ് ഷവോമി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് വിപണി കടുത്ത പ്രതിന്ധി നേരിടുന്ന സമയത്താണ് ഈ നേട്ടം എന്നതും ശ്രദ്ദേയമാണ്.
 
30000 സ്മാർട്ട്‌ഫോൺ യൂണിറ്റുകളെങ്കിലും വിൽപ്പനയ്ക്ക് വച്ചിരിയ്ക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉയർന്ന വിലയുള്ള ഹൈ എൻഡ് സ്മാർട്ട്ഫോണാണ് മി 10 പ്രോ. ഏകദേശം 50,000 രൂപയിലാണ് സ്മാർട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് ഇത്രയും വിലയുള്ള സ്മാർട്ട്‌ഫോൺ ഇത്രയും വേഗത്തിൽ വിറ്റഴിയ്ക്കപ്പെട്ടതാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.     

ദിവസങ്ങൾക്ക് മുൻപാണ് ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണുകളായി മി 10നെയും മി 10 പ്രോയെയും ഷവോമി വിപണിയിൽ അവതരിപ്പിച്ചത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മി 10 വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി 256 ജിബി സ്റ്റോറേജ്, 12 ജിബി 512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് മി 10 പ്രോ വേരിയന്റുകൾ.      
 
ഇരു സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 പ്രൊസസർ തന്നെയാണ്. 10W റിവേഴ്സ് ചാർജിങ് സൗകര്യത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 5G സപ്പോർട്ട് ചെയ്യും. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കേർവ്ഡ് അമോലെഡ് ഹോൾപഞ്ച് സ്‌പ്ലേയാണ് ഇരു ഫോണുകളിലും നൽകിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനോടുകൂടിയതാണ് ഡിസ്പ്ലേ.
 
ക്യാമറയിലും സ്റ്റോറേജിലും, ബാറ്ററി ബാക്കപ്പിലുമാണ് ഇരു സ്മാർട്ട്‌ഫോണുകളിലും വ്യത്യാസം ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിiയർ ക്യാമറകളാണ് മി 10ണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ 123 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ക്വാഡ് റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ 10X ഹൈബ്രിഡ് സൂം ലെൻസ്, 12 മെഗാപിക്സൽ 2X ഒപ്റ്റിക്കൽ സൂം ലെൻസ്, 20 മെഗാപിക്സിന്റെ വൈഡ് ആംഗിൾ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറയാണ് മി 10 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 50W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 45,00 എംഎഎച്ച് ബാറ്ററിയാണ് മി 10 പ്രോയിൽ ഉള്ളത് 30W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോട് കൂടിയ 4780 എംഎഎച്ച് ബാറ്ററിയാണ് മി 10ൽ ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൈനികന്റെ വീടാണെന്ന് അറിഞ്ഞില്ല', കള്ളന്റെ ക്ഷമാപണം, കുറ്റബോധം കാരണം ഒരു പെഗും അടിച്ചു