റെഡ്മി നോട്ട് 8ഉം, നോട്ട് 8 പ്രോയും വിപണിയിൽ, സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (16:07 IST)
നോട്ട് 7 ഫോണുകൾ വിപണിയിലെത്തിച്ച് മാസങ്ങൾക്കകം തന്നെ നോട്ട് 8 സ്മാർട്ട്ഫോണുകളെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി, റിയൽമി എക്സ്‌ടിക്ക് കടുത്ത് മത്സരം സൃഷ്ടിക്കുന്നുന്നതിനാണ് ഇത്രയും വേഗത്തിൽ ഷവോമി റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ മോഡലുകളെ വിപണിയിൽ എത്തിച്ചത് എന്നാണ് ടെക്ക് ലോകത്തെ സംസാരം. ക്വാഡ് ക്യാമറ സംവിധാനവുമായാണ് സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ എത്തിയിരിക്കുന്നത്.   
 
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വട്ടർ ഡ്രോപ്പ് നോച്ച്, കാർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 8 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. ഗൊറില്ല 5 ഗ്ലാസിന്റെ സംരക്ഷണം ഡിസ്പ്ലേക്ക് നൽകിയിട്ടുണ്ട്. ക്വാഡ് ക്യാമറകളാണ് ഫോണിലെ ഏറ്റവും വലിയ സവിശേഷത 64 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ടെലി ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ക്വാഡ് ക്യാമറ സംവിധാനം. 
 
20 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ജി20ടി ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസർ. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 6ജിബി റാം 64 ജിബി റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് 4,500എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 18 വാട്‌സ് ക്വിക് ചാര്‍ജറും ഫോണിനൊപ്പം നല്‍കും.
 
റെഡ്മി നോട്ട് 8ലേക്ക് വരുമ്പോൾ 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. ക്വാഡ് ക്യാമറകളാണ് ഫോണിൽ ഉള്ളത് എങ്കിലും പ്രധന സെൻസർ 48 മെഗാപിക്സലാണ്. 13 മെഗാപിക്സലാണ് നോട്ട് 8ലെ സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 4000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.
 
ആൻഡ്രോയിഡ് 9പൈയിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിക്കുക. ഷവോമിയുടെ യൂസർ ഇന്റർഫേസ് എംഐയുഐ 10നും ഇരു ഫോണുകളിലും ഉണ്ടായിരിക്കും. ഇരു ഫോണുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 8 പ്രോയ്ക്ക് 14,000രൂപ മുതൽ 16,000രൂപ വരെയും, റെഡ്മി നോട്ട് 8ന് 10000രൂപ മുതൽ 12000രൂപ വരെയുമാണ് ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടൂന്ന വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments