യുവതിക്ക് നിരന്തരം നഗ്ന ചിത്രങ്ങൾ അയച്ചുനൽകി, സംഗീത സംവിധായകൻ പിടിയിൽ

ശനി, 31 ഓഗസ്റ്റ് 2019 (14:56 IST)
പല തവണ വിലക്കിയിട്ടും യുവതിക്ക് വാട്ട്സ്ആപ്പ് വഴി സ്വന്തം നഗ്ന ചിത്രങ്ങൾ അയച്ചു നൽകിയ സംഗീത സംവിധായകനെ പൊലീസ് പിടികൂടി. ബംഗളുരുവിലാണ് സംഭവം. കന്നടയിലെ ചെറിയ സിനിമകളിലെയും സീരിയലുകളിലെയും സംഗീത സംവിധായകനായ മുരളീധർ റാവുവാണ് പൊലീസിന്റെ പിടിയിലായത്.
 
2017ലാണ് സാമൂഹ്യ മധ്യമങ്ങൾ വഴി റാവു യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു. ഇതോടെ റാവു നഗ്നചിത്രങ്ങൾ വാട്ട്സ് ആപ്പ് വഴി അയക്കാൻ തുടങ്ങി എന്ന് യുവതി പരാതിയിൽ പറയുന്നു. സിനിമയിൽൽ അവസാരം നൽകാം എൻ പറഞ്ഞാന് അയാൾ പരിചയപ്പെട്ടത്. എന്നാൽ പിന്നീട് അയാളുടെ പെരുമാറ്റം മാറുകയായിരുന്നു. ഒരിക്കൽ അയാളുടെ നഗ്ന ചിത്രം എനിക്ക് അയച്ചു തന്നു.
 
ഇത് അവർത്തിക്കരുത് എന്ന് പല പ്രാവശ്യം വിലക്കി എങ്കിലും പ്രവർത്തി തുടർന്നതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചത് എന്ന് പരാതിക്കാരി പറഞ്ഞു. ബംഗളുരുവിലെ കെ എസ് ലേഔട്ടിലെ വീട്ടിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റു യുവതികളെ ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്‌ടറിയിൽ സ്ഫോടനം; 12 മരണം, 58 പേർക്ക് പരിക്ക്