Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവോമിയുടെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് !

ഷവോമിയുടെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് !
, ശനി, 7 ഡിസം‌ബര്‍ 2019 (19:22 IST)
മി സിസി 9 പ്രോ  എന്ന പേരിൽ ചൈനീസ് വിപണിയിലും മി 10 പ്രോ എന്ന പേരിൽ യൂറോപ്യൻ വിപണിയിലും അവതരിപ്പിച്ച സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിലും എത്തിക്കാൻ ഷവോമി 108 മെഗാപിക്സൽ ക്യാമറയുമായി എത്തുന്ന സ്മാർട്ട്ഫോൺ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രതേകത. 
 
എന്നാൽ സ്മാർട്ട്ഫോൺ എന്ന് ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്ന് ഷവോമി വെളിപ്പെടുത്തിയിട്ടില്ല. ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി ശ്രേണിയിലായിരിക്കും സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. സ്മാർട്ട്ഫോണിന് പിന്നിൽ അഞ്ച് ക്യാമറകളാണ് ഉള്ളത്. 
 
സാംസങിന്റെ അത്യാധുനിക സെൻസർ കരുത്ത് പകരുന്ന 108 മെഗാപിക്സൽ ക്യാമറക്ക് പുറമേ സോണിയുടെ സെൻസർ കരുത്ത് പകരുന്ന 20 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 12 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 5 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 2 മെഗപിക്സൽ മാക്രോ സെൻസർ എന്നിവയടങ്ങുന്നതാണ് റിയർ ക്യാമറ പാനൽ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകരാറ് കണ്ടെത്തി, അറുപതിനായിരത്തോളം വാഹനങ്ങൾ തിരികെ വിളിച്ച് മാരുതി