വയര്‍ലസ് കീബോര്‍ഡ് ഉപയോഗിച്ചാണോ ടൈപ്പ് ചെയ്യുന്നത് ? എങ്കില്‍ നിങ്ങളുടെ രഹസ്യങ്ങളെല്ലാം ചോര്‍ന്നിരിക്കുന്നു
വയര്‍ലസ് കീബോര്‍ഡുകള്‍ ഹാക്കര്‍മാര്‍ക്ക് സഹായകരമാണെന്ന് ബാസ്റ്റില്‍ എന്ന സെക്യൂരിറ്റി കമ്പനിയിലെ ഗവേഷര്‍.
വയര്‍ലസ് കീബോര്‍ഡുകള്‍ ഹാക്കര്‍മാര്‍ക്ക് സഹായകരമാണെന്ന് ബാസ്റ്റില്‍ എന്ന സെക്യൂരിറ്റി കമ്പനിയിലെ ഗവേഷര്‍. ഇമെയിലുകള്‍, അഡ്രസ്, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, സ്വകാര്യ മെസേജ് എന്നിവ വയര്‍ലസ് കീബോര്‍ഡ് വഴി ചോര്‍ത്താമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കീ സ്‌നിഫര്‍ എന്ന ചെറുഉപകരണം ഉപയോഗിച്ചാണ് ഇത്തരത്തില്‍ ചോര്‍ത്തല്‍ നടത്തുകയെന്ന് അവര്‍ പറഞ്ഞു.
കീസ്‌ട്രോക്കിലെ വിവരങ്ങള്‍ കീ സ്‌നിഫറിലേക്ക് കടക്കുന്നതിനു മുമ്പ് വയര്‍ലസ് കീബോര്‍ഡുകള്‍ അവ എന്‍ക്രിപ്റ്റ് ചെയ്യില്ല. അതിനാലാണ് ഹാക്കര്‍മാര്‍ക്ക് എല്ലാ കാര്യങ്ങളും ശേഖരിക്കാനാകുന്നത്.
ആങ്കര്‍, ജനറല്‍ ഇലക്ട്രിക്, ഈഗിള്‍ ടെക്, റാഡിയോ ഷാക്ക്, തോഷിബ തുടങ്ങിയവയുടെയെല്ലാം കീബോര്‍ഡുകളില്‍ ഇത്തരത്തില്‍ കീ സ്‌നിഫര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ബാസ്റ്റിലിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.