സ്കിപ് അടിക്കേണ്ട, പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് കാണണോ ? മുടക്കേണ്ടത് വെറും 10 രൂപ പ്രീമിയം

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (13:25 IST)
യൂട്യൂബിൽ പ്രിയപ്പെട്ട വീഡിയോകൾ കണ്ടിരിക്കുമ്പോൾ പരസ്യം ഇടക്കിടെ വരുന്നത് നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നതാണ്. ഇത്തരം പരസ്യങ്ങളില്ലാതെ വീഡിയോ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. 
 
10 രൂപയ്ക്ക് പരസ്യങ്ങളില്ലാതെ 3 മാസക്കാലം ഉപയോഗിക്കാനുള്ള സൗകര്യമാണ് യൂട്യൂബ് ഒരുക്കുന്നത്. യൂട്യൂബ് നൽകുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ. ഇങ്ങനെ ലഭിക്കുന്ന ഇൻവൈറ്റിലൂടെ ഉപഭോക്താക്കൾക്ക് 10 രൂപയ്ക്ക് യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് ലഭിക്കും. കാലാവധി കഴിഞ്ഞ ശേഷം പ്രീമിയം തുകയായ 129 രൂപ പ്രതിമാസം നൽകണം. ടൈം ലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫർ പരിമിത കാലത്തേക്ക് മാത്രമെ ലഭ്യമാകുകയുള്ളു.
 
ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1290 രൂപയാണ് ഈടാക്കുന്നത്.  യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന്  പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ

വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്, ട്രംപുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം

മയക്കുമരുന്ന് കടത്തുന്നു, മെക്സിക്കോ, ക്യൂബ, കൊളംബിയ അയൽക്കാരെല്ലാം പ്രശ്നക്കാർ, മുന്നറിയിപ്പുമായി ട്രംപ്

നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും

അടുത്ത ലേഖനം
Show comments