രാജ്യത്ത് ടിക്‌ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാമിന്റെ റീൽസ് എന്ന ഫീച്ചറിന് പ്രിയമേറുകയാണ്. എന്നാൽ റീൽസിന് കടുത്ത വെല്ലുവിളി തിർക്കാൻ യുട്യൂബിന്റെ ഷോർട്ട് വീഡിയോ മേക്കിങ് പ്ലാറ്റ്ഫോം ഷോർട്ട്സ് ഉടൻ ഇന്ത്യയിൽ ആരംഭിയ്ക്കുന്നു. ഷോർട്ട്സ് ആപ്പ് ബീറ്റാ പതിപ്പിന്റെ പരീക്ഷണം ഇന്ത്യയിൽ ഉടൻ ആരംഭിയ്ക്കും എന്ന് യുട്യുബ് അധികൃതർ വ്യക്തമാക്കി.
15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ ആയിരിയ്ക്കും ആദ്യഘട്ടത്തിൽ ഷോർട്ട്സിൽ നിർമ്മിയ്ക്കാനാവുക. ടിക്‌ടോക്കിലേതിന് സമാനമായി ക്രിയേറ്റർ ടൂൾ ഷോർട്ട്സിൽ ഉണ്ടാകും.
പല സമയത്തായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഒറ്റ വീഡിയോ ആയി അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ഷോര്‍ട്സിലുണ്ടാകും. ടിക്‌ടോക്കിനെക്കാൾ മികച്ച വീഡിയോ ക്രിയേറ്റിങ് ടൂൾസ് ഷോർട്ട്സിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.