Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ പലചരക്ക് വിതരണ സേവനം നിർത്തി സൊമാറ്റോ

ഓൺലൈൻ പലചരക്ക് വിതരണ സേവനം നിർത്തി സൊമാറ്റോ
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (19:54 IST)
പലചരക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ചുനൽകുന്ന സേവനം നിർത്താൻ തീരുമാനിച്ച് ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സെപ്‌റ്റംബർ 17 മുതൽ ഈ സേവനം ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത് ഉപഭോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് തീരുമാനം.
 
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. എന്നാൽ പലചരക്ക് വിതരണവുമായി ബന്ധപ്പെട്ട കമ്പനിയുടെ മോഡൽ അത്ര മെച്ചമല്ലെന്നാണ് അനുഭവം വ്യക്തമാകുന്നത്. ഈ പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 17ന് പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ സേവനം നിർത്തുകയാണ്. സൊമാറ്റൊ വ്യക്തമാക്കി.
 
പലചരക്ക് കടകളിലെ സ്റ്റോക്കുകളുടെ അളവ് എപ്പോഴും മാറികൊണ്ടിരിക്കും.അതിനാൽ തന്നെ ഓർഡർ അനുസരിച്ച് സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ കാലതാമസം നേരിടുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പാർട്‌ണർമാർക്കയച്ച ഇമൈൽ സന്ദേശത്തിൽ സൊമാറ്റോ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1500 കിമീ ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരക്കൊറിയ: അയൽ രാജ്യങ്ങൾക്ക് ഭീഷണിയെന്ന് അമേരിക്ക