Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കന്‍ വാടിവീണ ആ സുന്ദരിപ്പൂവ് വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷമായത് ഇതിനോ?

ഒരിക്കല്‍ തലകാണിച്ച് മുങ്ങിയ ആ സുന്ദരിപ്പൂവ് വീണ്ടും ഫെയ്സ്ബുക്കില്‍ ഉയര്‍ന്നെഴുന്നേറ്റു

ഒരിക്കന്‍ വാടിവീണ ആ സുന്ദരിപ്പൂവ് വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷമായത് ഇതിനോ?
, വെള്ളി, 12 മെയ് 2017 (17:37 IST)
സോഷ്യല്‍ മീഡിയ താരം ഫെയ്സ്ബുക്കില്‍ പുതിയ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഇതാദ്യമല്ല. എന്നാല്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കുന്ന ഫെയ്സ്ബുക്ക് നേഴ്സസ് ഡേയിൽ മറ്റൊരു മാറ്റം കൂടി വന്നിരിക്കുകയാണ്. പര്‍പ്പിള്‍ നിറമുള്ള പൂവ്. ആരേയും ആകര്‍ഷിക്കുന്ന ഈ പൂവ് കഴിഞ്ഞ വർഷം മാതൃദിനത്തിൽ പരീക്ഷിച്ച ഇമോജിപൂവാണ്. ഇപ്പോള്‍ ഇത് ഫെയ്സ്ബുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
 
ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കള്‍ പോസ്റ്റുകളോട് പ്രതികരിക്കാന്‍ ലൈക്ക്, ലവ്, വൗ, ഹാഹാ, ദുഃഖം എന്നീ ഇമോജികൾ ഉണ്ട്. ഇതിന്റെ ഇടയിലാണ് ഇത്തരത്തില്‍ സുഹൃത്തുക്കളെ ഹരം കൊള്ളിക്കുന്ന തരത്തിലുള്ള ഒരു പൂവ് ഇമോജി വന്നിരിക്കുന്നത്.
 
പൂവ് ഇമോജി കൂടി വന്നതോടെ പോസ്റ്റിന് താഴെ ഇമോജികളുടെ എണ്ണം ആറായിമാറി.ഒരു വർഷം മുൻപ് മുങ്ങി ഈ പൂവ് വീണ്ടും പിൻവലിക്കുമോ എന്ന് സോഷ്യൽമീഡിയ ചോദിക്കുന്നുണ്ട്. ഇതിന് മുന്‍പ്  ഡിസ്‌ലൈക് ബട്ടൺ വരുമെന്ന് ഫെയ്സ്ബുക്ക് പറയുന്നുണ്ടെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍‌കുമാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍, ബീനയെ സ്ഥലം മാറ്റിയത് മരവിപ്പിച്ചു