ടൊറന്റ് പണി തരും, എട്ടിന്റെ പണി!
ചതിച്ചാശാനേ... ടൊറന്റ് ചതിച്ചു!
റിലീസ് ചെയ്യുന്ന അന്ന് തന്നെ പല ഓൺലൈൻ പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്ന കാലമാണിത്. അനധികൃത വഴികളിലൂടെ സിനിമ കാണുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഇത്തരത്തിൽ ചെയ്യുന്നവർ സൂക്ഷിക്കുക. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം.
വ്യാജ ഡൗൺലോഡിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കെല്ലാം നിയന്ത്രണം വരികയാണ്. ടൊറന്റ് വഴി അനധികൃതമായി സിനിമകളും മറ്റും അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്. ഇത്തരക്കാർക്ക് തടവ് നൽകണമെന്ന് ശുപാര്‍ശ നല്‍കുന്ന വിവാദ നിയമത്തിന് ബ്രിട്ടനില്‍ അംഗീകാരം ലഭിച്ചു.
ആപ്പുകളും ഓണ്‍ലൈന്‍ വിഡിയോകളും ടിവി വഴി കാണാന്‍ സഹായിക്കുന്ന ഉപകരണമായ കൊടി ടിവി ബോക്‌സുകള്ക്ക് ഇതോടെ ബ്രിട്ടണിൽ നിയന്ത്രണമാകും. ചെറുകിട പകര്‍പ്പവകാശ ലംഘനങ്ങളായി നേരത്തെ കണക്കാക്കിയിരുന്ന പലതും പുതിയ നിയമത്തിന്റെ വരവോടെ ക്രിമിനല്‍ കുറ്റങ്ങളായി മാറും.