Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധനിയമങ്ങള്‍ തെറ്റിച്ച പാകിസ്ഥാന്‍, അനീതിക്ക് മറക്കാനാവാത്ത മറുപടി നല്‍കി ഇന്ത്യ

യുദ്ധനിയമങ്ങള്‍ തെറ്റിച്ച പാകിസ്ഥാന്‍, അനീതിക്ക് മറക്കാനാവാത്ത മറുപടി നല്‍കി ഇന്ത്യ

അനിരാജ് എ കെ

, വെള്ളി, 24 ജൂലൈ 2020 (10:47 IST)
ഇന്ത്യന്‍ സൈന്യം 1999 ജൂണ്‍ ആദ്യ ആഴ്ചയില്‍ കാര്‍ഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കി. ജാട്ട്‌ റജിമെന്റിലെ 6 സൈനികരുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ഏല്‍പിച്ചത്‌ അംഗഭംഗം വരുത്തിയ നിലയിലാണ്‌. ജൂണ്‍ 13-ന്‌ ഇന്ത്യന്‍ സേന ടോലോലിങ്‌ കൊടുമുടി പിടിച്ചെടുത്തു. ജൂണ്‍ 20-ന്‌ പോയിന്റ്‌ 5140 പിടിച്ചെടുത്തതോടെ ടോലോലിങ്‌ കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനത്തിലായി. ജൂലൈ 4-ന്‌ ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.
 
അന്താരാഷ്‌ട്ര രംഗത്തെ കടുത്ത സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ ജൂലൈ പതിനൊന്നോടെ കാര്‍ഗിലില്‍നിന്ന്‌ നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കാന്‍ തുടങ്ങി. 'ഓപ്പറേഷന്‍ വിജയ്‌' എന്നു പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി ജൂലൈ 14-ന്‌ വാജ്‌പേയി പ്രഖ്യാപിച്ചു.
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍‌മാര്‍ പാകിസ്ഥാന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി നേടിയ യുദ്ധ വിജയം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം വൈകുന്നു, ദേവിയെ പ്രീതിപ്പെടുത്താൻ 60കാരന്റെ തലവെട്ടി ക്രൂരത: 25 കാരൻ പിടിയിൽ