Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി. സുധാകരന്‍- ജില്ലയില്‍ നിന്ന് സംസ്ഥാനത്തേക്ക്

ജി. സുധാകരന്‍- ജില്ലയില്‍ നിന്ന് സംസ്ഥാനത്തേക്ക്
വിദ്യാഭ്യാസരംഗത്തും ജില്ലാഭരണരംഗത്തും പ്രാഗത്ഭ്യം തെളിയിച്ച ജി സുധാകരന്‍ രണ്ട് പതിറ്റാണ്ടിലേറെ സി പി എം സംസ്ഥാന സമിതി അംഗമാണ്. ഇപ്പോള്‍ സി. പി. എം. ആലപ്പുഴ ജില്ലാ സെക്രട്ടറി.

ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രസിഡ ന്‍റായ അദ്ദേഹം ഇപ്പോള്‍ സംസ്ഥാന മന്ത്രിയായി . ഇംഗീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിത്ധദവും തുടര്‍ന്നു നിയമബിത്ധദവും നേടി യിട്ടുണ്ട്.

80 - 83കാലഘട്ടത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ എക്സിക്യൂട്ടീവ് അം ഗമായിത്ധന്നു. കേരള സര്‍വകലാശാലാ സെനറ്റില്‍ 18 വര്‍ഷവും സിന്‍ഡിക്കറ്റില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു.

അന്പലപ്പുഴയില്‍ നിന്നുള്ള കന്നി മത്സരത്തില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് പന്തളത്തായിത്ധന്നെങ്കിലും വൈകാതെ പ്രവര്‍ത്തന കേന്ദ്രം കായംകുളത്തേക്ക് മാറ്റി.

1996- കായംകുളത്തു നിന്ന് കോണ്‍ഗ്രസിലെ കത്ധത്തനായ തച്ചടിയെ തറപറ്റിച്ചാണ് ആദ്യമായി സഭയിലെത്തി. 2001 ല്‍ എം എം ഹസ്സനോട് തോറ്റു

വിദ്യാര്‍ഥി ഫെഡറേഷനിലൂടെയാണു ജി. സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്..
1968 ല്‍ കേരള വിദ്യാര്‍ഥി ഫെഡറേഷന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായി. 1970 ല്‍ എസ്. എഫ്. ഐ. രൂപീകരിച്ചപ്പോള്‍ കേന്ദ്ര എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുത്തു.

1971 ല്‍ എസ്. എഫ്. ഐ. കേരള ഘടകത്തിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. രണ്ടുതവണ സംസ്ഥാന പ്രസിഡന്‍റ്, മൂന്നുതവണ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1978 വരെ മൂന്നു വര്‍ഷം എസ്. എഫ്. ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്‍റായിത്ധന്നു.

1971 ല്‍ സി. പി. എം. കൊല്ലം ജില്ലാ കമ്മിറ്റി അം ഗമായി. 26വര്‍ഷമായി സി. പി. എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അം ഗവും 21 വര്‍ഷമായി സംസ്ഥാന കമ്മിറ്റി അം ഗവുമാണ്.

കോഴ്സുകളും കോളജുകളും അനുവദിക്കുന്ന അഫിലിയേഷന്‍ കമ്മിറ്റി അംമായും സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായും പ്രവര്‍ത്തിച്ചു.

താമരക്കുളം പഞ്ചായത്ത് വേടരപ്ളാവ് വാര്‍ഡില്‍ നല്ലവീട്ടില്‍ പരേതനായ പി. ഗോപാലക്കുറുപ്പിന്‍റെയും എല്‍. പങ്കജാക്ഷിയുടെയും അഞ്ചു മക്കളില്‍ രണ്ടാമനാണ് ജി. സുധാകരന്‍.

ആലപ്പുഴ എസ്. ഡി. കോളജ് അധ്യാപിക ഡോ. ജൂബിലി നവപ്രഭയാണു ഭാര്യ. മകന്‍ നവനീത് (എം. ബി. എ. വിദ്യാര്‍ഥി.)

Share this Story:

Follow Webdunia malayalam