Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീമതിടീച്ചര്‍ -- സി പി എമ്മിന്റെ ശ്രീതിലകം

ശ്രീമതിടീച്ചര്‍ -- സി പി എമ്മിന്റെ ശ്രീതിലകം
മന്ത്രിസഭയിലെ എക സ്ത്രീ പ്രാതിനിധ്യമാണ്‌ പയ്യന്നൂരില്‍ നിന്ന്‌ ജയിച്ച പി കെ ശ്രീമതിടീച്ചര്‍ .

നിയമസഭയിലേക്കുള്ള രണ്ടാം വരവില്‍ അവര്‍ മന്ത്രിയായി. ഇത്തവണ പയ്യന്നൂരില്‍ ചരിത്രഭൂരിപക്ഷം നേടിയാണു ജയിച്ചത്‌.

അധ്യാപകരുടെ കുടുമബാണ്‌ ശ്രീമതിയുടേത്‌ . മതാപിതക്കള്‍ അധ്യപകരായിരുന്നു; ഭര്‍ത്താവും.

വളരെ കുറച്ച്‌ കാലം കൊണ്ട്‌ സി പി എമ്മിന്റെ സജീവരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ശ്രീമതി ടീച്ചര്‍ സാമൂഹിക മാനവിക സ്ത്രീപ്രശ്നങ്ങളില്‍ താത്‌ പര്യം കാണിക്കുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, 97 ല്‍ സി. പി. എം. സംസ്ഥാന കമ്മിറ്റി അംഗം. കേന്ദ്ര കമ്മിറ്റി അംഗം. എന്നീ നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്‌. സ്‌ത്രീശബ്ദം മാസികയുടെ എഡിറ്ററാണ്‌.

യുവജന - മഹിളാ പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌.

കണ്ണൂര്‍ ജില്ലാ കൗണ്‍സിലില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും. 2001ല്‍ പയ്യന്നൂരില്‍നിന്നു നിയമസഭയിലെത്തി.

കെ. എസ്‌. വൈ. എഫ്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, ഡി. വൈ. എഫ്‌. ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, മഹിളാ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

പഴയങ്ങാടിക്കടുത്ത നെരുവമ്പ്രത്ത്‌ താമസം. 2003ല്‍ നെരുവമ്പ്രം യു. പി. സ്കൂള്‍ പ്രധാനാധ്യാപികയായിരിക്കെ സ്വയം വിരമിച്ചു.

കയരളം യു. പി. സ്കൂള്‍ റിട്ട. അധ്യാപകന്‍ ടി. കേളപ്പന്‍ നമ്പ്യാരുടെയും റിട്ട. അധ്യാപിക പി. കെ. മീനാക്ഷിയുടെയും മകളാണ്‌

മാടായി ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ ദാമോദരന്‍ നമ്പ്യാര്‍ ഭര്‍ത്താവ്‌: സുധീര്‍ (സൊസൈറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡവലപ്‌ മെന്റ്‌ ഡയറക്ടര്‍) മകന്‍.

Share this Story:

Follow Webdunia malayalam