Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ഐസക് രാജിവെയ്ക്കണം; ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നും?

തോമസ് ഐസക് രാജിവെയ്ക്കുക?!

തോമസ് ഐസക് രാജിവെയ്ക്കണം; ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നും?
തിരുവനന്തപുരം , വെള്ളി, 3 മാര്‍ച്ച് 2017 (11:54 IST)
ബജറ്റ് അവതരണത്തിന് മുമ്പേ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിക്ഷപക്ഷ പ്രതിഷേധവുമായി രംഗത്ത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ച് സഭയിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു.
 
പരിശോധിക്കാമെന്ന ധനമന്ത്രിയും മുഖ്യമന്ത്രിയും വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തിരായില്ല.  പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
 
തുടർന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി വിശദീകരണം നടത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമയിട്ടാണ് ഇത്തരമൊരു സംഭവമെന്നും ചെന്നിത്ത‌ല ആരോപിച്ചു. ഇത്രയും സൂഷ്മതയില്ലാതെ കൈകാര്യം ചെയ്ത ധനമന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി