Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബജറ്റ് 2017: അങ്കൺവാടികൾക്ക് ഇനിമുതൽ സ്വന്തം കെട്ടിടം, ആശാ വർക്ക‌ർമാരുടെ വേതനം വർധിപ്പിച്ചു

അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക പദ്ധതികൾ

കേരള ബജറ്റ് 2017: അങ്കൺവാടികൾക്ക് ഇനിമുതൽ സ്വന്തം കെട്ടിടം, ആശാ വർക്ക‌ർമാരുടെ വേതനം വർധിപ്പിച്ചു
, വെള്ളി, 3 മാര്‍ച്ച് 2017 (10:06 IST)
അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആശാ വർക്കർമാരുടെ വേതനം 500 രൂപ വർധിപ്പിച്ചു. അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം നിർമിച്ചു നൽകാൻ ബജറ്റിൽ തീരുമാനമായി. അങ്കൺവാടികൾക്കായി 248 കോടി വകയിരുത്തി. 900 കോടി റേഷൻ സബ്സിഡി നൽകും. 
 
ഓട്ടിസം രോഗികളായ വിദ്യാർത്ഥികൾക്കായി ഓട്ടിസം പാർക്കുകൾ. ഭിന്ന ശേഷിക്കാർക്കായി 250 കോടി. ഓട്ടിസം രോഗ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ഓട്ടിസം പാര്‍ക്ക് അനുവദിക്കും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി 10 കോടി രൂപ അനുവദിച്ചു. നെല്ല് സംഭരണത്തിന് 700 കോടി 2017-2018 വർഷങ്ങളിൽ ഒരു ലക്ഷം ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകാനും ബജറ്റിൽ തീരുമാനമായി. 
 
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി വർധിപ്പിച്ചതായി ധനമന്ത്രി. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. രോഗികള്‍ക്ക് സൗജന്യമരുന്ന്, 1350 ഡോക്ടര്‍മാരെ പുതിയതായി നിയമിക്കാനും ബജറ്റിൽ തീരുമാനമായി. കെയർ ഫോമുകൾക്ക് 5 കോടി വകയിരുത്തി. മന്ത് രോഗികൾക്കായി 1 കോടി രൂപ ബജറ്റിൽ വകയിരുത്തി. 
 
സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാന വിഹിതമായി 100 കോടി. അമൃത് പദ്ധതിക്ക് 150കോടി വകയിരുത്തി,.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി വകയിരുത്തി. മികച്ച സ്വാന്തന പരിചരണം നല്‍കുന്നവര്‍ക്ക് അവാര്‍ഡ് നൽകുമെന്ന് ധനമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തിക നിർണയിക്കും. 
 
അവയവമാറ്റ ശാസ്ത്രക്രിയ മെഡിക്കൽ കോളജുകളിൽ നടത്തും. മെഡിക്കല്‍ കോളേജില്‍ 2575 തസ്തികകളും 45 മെഡിക്കല്‍ അധ്യാപകരുടെ തസ്തികകളും. ശുചിത്വമിഷന് 127 കോടി വകയിരുത്തി. കൃഷിയിലും അനുബന്ധമേഖലകളിലും വളർച്ച 2.95 ശതമാനം കുറഞ്ഞുവെന്ന് ധനമന്ത്രി. മാലിന്യനിർമാർജനത്തിന് സമ്പൂർണ പദ്ധതി നടപ്പിലാക്കും. ശുചിത്വമിഷന് 127 കോടി വകയിരുത്തി. മാലിന്യനിർമാർജനത്തിന് ജനകീയ ക്യാപെയിൽ നടത്തും. മണ്ണ് ജലസംരക്ഷണത്തിന് 150 കോടി. മണ്ണ് സംരക്ഷണത്തിന് 102 കോടി.
 
തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്. ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.
 
നോട്ട് നിരോധനം തുഗ്ലക് പരിഷ്കരണം എന്ന എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2017: 200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും, പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി