കേരള ബജറ്റ് 2017: ഐ ടി ടൂറിസം രംഗത്തിനായി 1375 കോടി, പ്രവാസികൾക്കായി ചിട്ടി
പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിത പദ്ധതികൾ
Publish Date: Fri, 03 Mar 2017 (10:43 IST)
Updated Date: Fri, 03 Mar 2017 (10:45 IST)
അന്ധത, ബുദ്ധിവൈകല്യം ഉള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. 1621 കോടിയുടെ ശിശുക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ബജറ്റിൽ തീരുമാനമായി. സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും.
യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ .12 ഐ.ടി ഹാർഡ് വെയർ പാർക്കുകൾ ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഐ.ടി, ടൂറിസം മേഖലയ്ക്കായി ആകെ നീക്കിയിരുത്തിയ തുക1375 കോടി. ബീഡി തൊഴിലാളി ക്ഷേമത്തിനായി 20 കോടി രൂപ ചെലവഴിക്കും.
ചെറുകിട വ്യവസായ മേഖലയ്ക്ക് 128 കോടി വകയിരുത്തി. കെ എസ് എഫ് ഇയിൽ പ്രവാസികളുടെ ചിട്ടികൾ സമാഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി. ഒരു ലക്ഷം പ്രവാസികളെ ഇതിലേക്ക് ചേർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇത് സർക്കാറിന്റെ സമ്പൂർണ സുരക്ഷിതത്വമാണ്. സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിൽ പങ്കാളികളാകാം. ജൂൺ മാസത്തോടെ ഈ പദ്ധതി നിലവിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു.
തീരദേശ ഹൈവേക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.