ജനങ്ങളുടെ പ്രതീക്ഷ കാക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക: തോമസ് ഐസക്
ബജറ്റില്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് തോമസ് ഐസക്
ജനങ്ങളുടെ പ്രതീക്ഷ കാക്കുന്ന ബജറ്റായിരിക്കും ഇന്ന് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ഇതെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത് ഇന്ന് അവതരിപ്പിക്കുക.
ഒമ്പതു മണിയോടെ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിക്കും. ഇത് എട്ടാം തവണയാണ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് ഡോക്യുമെന്റുകളുടെ അച്ചടി പൂര്‍ത്തിയായതായും അതെല്ലാം നിയമസഭാ ഹാളില്‍ എത്തിച്ചതായും ധനമന്ത്രി അറിയിച്ചു.
നോട്ട് നിരോധനത്തിലൂടെ പണലഭ്യത കുറച്ചത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായിണുണ്ടാക്കിയത്. എന്നാല്‍ പണമില്ലെന്ന കാരണം ബജറ്റിനെ ഒരുതരത്തിലും ബാധിക്കില്ല. പണം സമാഹരിക്കാനുള്ള വഴികള്‍ തേടിയും പണം ഉണ്ടാകുമെന്ന അനുമാനത്തിലുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.