Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ചോർന്നു?; സർക്കാർ ചോർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി, എനിക്കൊന്നുമറിയില്ലെന്ന് തോമസ് ഐസക്

ബജറ്റ് സോഷ്യൽ മീഡിയകളിൽ വന്നതിനെതിരെ സഭയിൽ പ്രതിപക്ഷം

ബജറ്റ് ചോർന്നു?; സർക്കാർ ചോർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി, എനിക്കൊന്നുമറിയില്ലെന്ന് തോമസ് ഐസക്
, വെള്ളി, 3 മാര്‍ച്ച് 2017 (11:29 IST)
ബജറ്റ് ചോർന്നു‌വെന്ന് ആരോ‌പിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെയ്ക്കുന്നു. ബജറ്റ് അവതരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബജറ്റ് സോഷ്യൽ മീഡിയകളിൽ വന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
 
ബജറ്റ് അവതരിപ്പിച്ച ശേഷമാണ് സാധാരണഗതിയിൽ അതിന്റെ കോപ്പി മാധ്യമങ്ങൾക്കും അംഗങ്ങൾക്കും ലഭിക്കാറുള്ളതെന്നും എന്നാൽ ബജറ്റ് അവതരിപ്പിക്കുന്നതിനും മുമ്പ് അവ സോഷ്യൽ മീഡിയകളിലും ലൈവ് ആയും പോകുന്നുണ്ട്. ഇത് ഗൗരവമുള്ള കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
 
അതേസമയം, ബജറ്റ് സർക്കാർ ചോർത്തിയിട്ടില്ലെന്നും വിശദീകരണം നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാ‌ക്കി. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം വീണ്ടും പ്രതിഷേധിക്കുകയാണ്. അറിയാത്ത കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഇക്കാര്യത്തിൽ താൻ നേരിട്ട് വിശദീകരണം നൽകാമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2017: പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ 500 കോടി , ബിനാലെയ്ക്ക് രണ്ടു കോടി