കേരള ബജറ്റ് 2017: ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി, മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി
ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി രൂപ
ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി രൂപയും മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടിയും വകയിരുത്തിയതായി തോമസ് ഐസക്. കാർഷികരംഗത്തെ മികവ് ഉറപ്പാക്കാനായി സാങ്കേതികവിദ്യാമാറ്റം അനിവാര്യമാണെന്നും ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി കൂടി ഉൾപ്പെടുത്തി അടുത്ത കാലവർഷ സമയത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്. ഹരിതകേരള മിഷൻ ഉറവിട മാലിന്യ നിർമാർജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാനായി ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.