Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? തോമസ് ഐസകിന്റെ കണ്ണുകൾ ചരക്കു സേവന നികുതിയിൽ?

മാർച്ച് മൂന്ന് - തോമസ് ഐസകിന്റെ ദിനം!

അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? തോമസ് ഐസകിന്റെ കണ്ണുകൾ ചരക്കു സേവന നികുതിയിൽ?
, ചൊവ്വ, 28 ഫെബ്രുവരി 2017 (10:29 IST)
മാർച്ച് മൂന്ന് ധനമന്ത്രി തോമസ് ഐസകിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ നിറഞ്ഞ ദിവസമാണ്. പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ദിവസം. അത്ഭുതങ്ങൾ ഒന്നും തന്നെ ചെയ്യാൻ ധനമന്ത്രിക്കാകില്ല എന്ന് വ്യക്തമാണ്.
 
എന്നാൽ, പിടിച്ചുനിൽക്കണമെന്നതിനാൽ തോമസ് ഐസക് കണ്ണുവെച്ചിരിക്കുന്നത് ജൂലായിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ചരക്കുസേവന നികുതിയിലാണ്. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം സംസ്ഥാനത്തെ തള്ളിയിട്ടത് മുമ്പൊരിക്കലും ഇല്ലാത്ത ധനപ്രതിസന്ധിയിലേക്കാണ്.
 
നിത്യോപയോഗ സാധനങ്ങൾക്കു വിലകൂടിയേക്കുമെന്നുള്ള ആശങ്കയും അതുപോലെ വില കുറഞ്ഞേക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമില്ലാതെ മാര്‍ച്ച മൂന്നിന് മന്ത്രി ടി എം തോമസ് ഐസക്കിന്റെ എട്ടാം ബജറ്റ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നികുതി നിർദേശങ്ങളൊന്നും തന്നെയില്ലാത്ത ഒരു ബജറ്റ് വരുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.
 
ഈ ബജറ്റില്‍ വ്യാപാരികൾക്ക് വൻ ഇളവുകളുണ്ടായേക്കുമെന്നാണ് സൂചന. വൻ വിറ്റുവരവുണ്ടായിരുന്നിട്ടുകൂ‍ടി അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവരുടെ മേല്‍ ചുമത്തിയ നികുതിയിൽ കാര്യമായ ഇളവുണ്ടായേക്കുമെന്നും സൂചനയുണ്ട്. കാൽ ലക്ഷത്തിലധികം വ്യാപാരികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെക് ദൈവങ്ങൾ നിങ്ങളുടെ പ്രാർത്ഥന കേട്ടു! അപ്രത്യക്ഷമായ വാട്സ്ആപ്പ് സ്റ്റാറ്റസ് ഉടൻ തിരിച്ചുവരും!