Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം

കൊല്ലം
കൊല്ലം

അടിസ്ഥാനവിവരങ്ങള്‍
ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ആശുപത്രികള്‍
ഹോട്ടലുകള്‍
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

അടിസ്ഥാന വിവരങ്ങള്‍

വിസ്തീര്‍ണ്ണം (ചതുരശ്രകിലോമീറ്ററിന്) 2491
ജനസംഖ്യ 24,08,000
പുരുഷന്മാര്‍ 11,83,000
സ്ത്രീകള്‍ 12,25,000
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 967

ഗതാഗതം

റെയില്‍വേ : കൊല്ലം സ്റ്റേഷനില്‍ നിന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും തീവണ്ടി സൗകര്യം ഉണ്ട്.

റോഡ് : കേരളത്തിലെ എല്ലാ സ്ഥലങ്ങളുമായും ദേശീയ പാത കൊല്ലം ജില്ലയെ കൂട്ടിയിണക്കുന്നു.

ആകാശമാര്‍ഗ്ഗം : ജില്ലയുടെ ഏറ്റവും അടുത്തു കിടക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്. ദൂരം 71 കി.മീ

ജലമാര്‍ഗ്ഗം: സെന്‍ട്രല്‍ ബസ് സ്റ്റേഷന് അടുത്തുതന്നെയാണ് ബോട്ടു ജെട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നു കിലോമീറ്ററകലെയും.

ചരിത്രം

പുരാതനകാലം മുതല്‍ക്കേ കൊല്ലം ഒരു അന്തര്‍ദേശീയ കച്ചവടനഗരമായാണ് അറിയപ്പെട്ടിരുന്നത്. അറബികളും റോമാക്കാരും ചൈനാക്കാരും ഇവിടെ കച്ചവടാവശ്യത്തിനായി വന്നുകൊണ്ടിരുന്നതായി ചരിത്രം പറയുന്നു. നാവികരായ മാര്‍ക്കോ പോളോയും ഇബാന്‍ ബത്തൂത്തയും കൊല്ലമെന്ന കച്ചവട നഗരത്തെപ്പറ്റി അവരുടെ പുസ്തകങ്ങളില്‍ പലയിടത്തായി പരാമര്‍ശിക്കുന്നുണ്ട്.

ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണ് കൊല്ലം നഗരത്തിന് ചരിത്രപ്രാധാന്യം കൈ വരുന്നത്. വേണാട് രാജവംശത്തിലെ രാജാമാര്‍ത്താണ്ടവര്‍മ്മ 825 എഡിയില്‍ മലയാളവര്‍ഷം ആരംഭിച്ചുകൊണ്ട് കൊല്ലം ജില്ലയ്ക്ക് കേരള ചരിത്രത്തില്‍ ഒരു സുപ്രധാനസ്ഥാനം നേടിക്കൊടുത്തു. മലയാളവര്‍ഷത്തിന് മാര്‍ത്താണ്ഡവര്‍മ്മയിട്ട പേര്"കൊല്ലം വര്‍ഷം' ലോപിച്ചാണ് കൊല്ലവര്‍ഷമാവുന്നത്.

സാംസ്ക്കാരിക കേരളത്തിന് കൊല്ലം ജില്ലയുടെ സംഭാവനകള്‍ ഏറെ വലുതാണ്. കഥകളി വളരെയെറെ കടം കൊണ്ടിട്ടുള്ള രാമനാട്ടമെന്ന കലാരൂപത്തിന്‍െറ ഉത്ഭവസ്ഥാനം ഇവിടമാണ്.

സ്വാതന്ത്ര്യസമര ചരിത്രത്തിലും കൊല്ലം അതുല്യമായൊരു പങ്ക് വഹിച്ചിട്ടുണ്ട്. കൊല്ലം കേന്ദ്രമാക്കിയാണ് വേലുത്തന്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയത്.

ഇന്ന് കൊല്ലം ജില്ല കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നാണ്. കേരളത്തിന്‍െറ പ്രധാന കയറ്റുമതിയുല്പന്നങ്ങളിലൊന്നായ കശുവണ്ടി ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്നത് കൊല്ലം ജില്ലയാണ്.

ഹോട്ടലുകളും റിസോര്‍ട്ടുകളും

അക്വാസെറീന്‍
ഫോണ്‍ നന്പര്‍: 512410
ഫാക്സ് നന്പര്‍: 512104 ഇ - മെയില്‍ ടരഴടലണറണഭണഃബഢല.വഭലഭഫ.ഭണള.ധഭ <ബടധഫളമ:ടരഴടലണറണഭണഃബഢല.വഭലഭഫ.ഭണള.ധഭ>

അഷ്ടമുടി റിസോര്‍ട്ട്സ്
ഫോണ്‍ നന്പര്‍: 882288
ഇ - മെയില്‍ ടലദളടബഴഢധഃബഢ3.വലഭഫ.ഭണള.ധഭ <ബടധഫളമ:ടലദളടബഴഢധഃബഢ3.വലഭഫ.ഭണള.ധഭ>

പാം ലഗൂണ്‍
ഫോണ്‍ നന്പര്‍: 523974
ഫാക്സ് നന്പര്‍: 533974 ഇ - മെയില്‍ യടഫബഫടഥമമഭഃബടധഫറമമബ.ഡമബ <ബടധഫളമ:ടരഴടലണറണഭണഃബഢല.വഭലഭഫ.ഭണള.ധഭ>

ഷാ ഇന്‍റര്‍നാഷണല്‍
ഫോണ്‍ നന്പര്‍: 724362
ഫാക്സ് നന്പര്‍: 719435

ലേക്ക് വ്യൂ
ഫോണ്‍ നന്പര്‍: 794669
ഫാക്സ് നന്പര്‍: 795041

ഹോട്ടല്‍ സുദര്‍ശന്‍
ഫോണ്‍ നന്പര്‍: 744322
ഫാക്സ് നന്പര്‍: 740480 ഇ - മെയില്‍ ഡമബതമറളഃബഢല.വലഭഫ.ഭണള.ധഭ <ബടധഫളമ:ടരഴടലണറണഭണഃബഢല.വഭലഭഫ.ഭണള.ധഭ>

സീ ബീ
ഫോണ്‍ നന്പര്‍:744696
ഫാക്സ് നന്പര്‍: 744158

അന്പാടി ലേക്ക് റിസോര്‍ട്ട്സ്
ഫോണ്‍ നന്പര്‍: 744688


ഗതാഗതം

അടിസ്ഥാന വിവരങ്ങള്‍

വിസ്തീര്‍ണ്ണം (ചതുരശ്രകിലോമീറ്ററിന്) 2491
ജനസംഖ്യ 24,08,000
പുരുഷന്മാര്‍ 11,83,000
സ്ത്രീകള്‍ 12,25,000
ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 967

ഗതാഗതം

റെയില്‍വേ : കൊല്ലം സ്റ്റേഷനില്‍ നിന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും തീവണ്ടി സൗകര്യം ഉണ്ട്.

റോഡ് : കേരളത്തിലെ എല്ലാ സ്ഥലങ്ങളുമായും ദേശീയ പാത കൊല്ലം ജില്ലയെ കൂട്ടിയിണക്കുന്നു.

ആകാശമാര്‍ഗ്ഗം : ജില്ലയുടെ ഏറ്റവും അടുത്തു കിടക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്. ദൂരം 71 കി.മീ

ജലമാര്‍ഗ്ഗം: സെന്‍ട്രല്‍ ബസ് സ്റ്റേഷന് അടുത്തുതന്നെയാണ് ബോട്ടു ജെട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നു കിലോമീറ്ററകലെയും.


സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ഓച്ചിറ : കൊല്ലം നഗരത്തില്‍ നിന്ന് 34 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെയുള്ള പ്രസിദ്ധമായ പരബ്രഹ്മ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഒന്നും ഇല്ല. പ്രപഞ്ചത്തിന്‍െറ ആത്മാവിനെയാണ് ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്.

തെന്മല: കൊല്ലം നഗരത്തിന്, കിഴക്ക് 66 കിലോമീറ്ററകലെയുള്ള ഈ പ്രദേശം പ്രകൃതിയുടെ വന്യമായ ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. കാപ്പിത്തോട്ടങ്ങളും റബ്ബര്‍ എസ്റ്റേറ്റുകളും പിന്നെ തഴച്ചുവളരുന്ന മറ്റു മരങ്ങളും ഈ പ്രദേശത്തിന് മനോഹാരീത കൂട്ടുന്നു.

ജടായുപ്പാറ: രാവണന്‍ സീതയെ പുᅲകവിമാനത്തില്‍ തട്ടികൊണ്ട് പോവുന്പോള്‍ അത് തടയാന്‍ ശ്രമിച്ച ജടായു ഈ പാറയിലാണ് തളര്‍ന്ന് വീണതെന്ന് വീശ്വസിക്കപ്പെടുന്നു.

മയ്യനാട് : ഒട്ടനവധി ഹിന്ദു ആരാധനാലയങ്ങളുള്ള ഒരിടമാണ് മയ്യനാട്. ഉമയനല്ലൂരിലെ സുബ്രഹ്മണ്യക്ഷേത്രം ശങ്കരാചാര്യര്‍ സ്ഥാപിച്ചതാണെന്നൊരു ഐതീഹ്യമുണ്ട്.

മാതാ അമൃതാനന്ദമയിയുടെ ആശ്രമം: ലോകമൊട്ടുക്ക് സമാധാനത്തിന്‍െറയും സ്നേഹത്തിന്‍െറയും സന്ദേശമെത്തിക്കാന്‍ കഷ്ടപ്പെടുന്ന മാതാ അമൃതാനന്ദമയിയുടെ ആശ്രമം കൊല്ലം ജില്ലയിലെ വള്ളിക്കാവിലാണ്

ആശുപത്രികള്‍

ജില്ലാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 793409

ബെന്‍സിഗാര്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 742331

ശങ്കേഴ്സ് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 743847

ഡോ. നായേഴ്സ് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 742413

ഉപാസനാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 742198

ഹോളി ക്രോസ് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 530121

Share this Story:

Follow Webdunia malayalam