മലപ്പുറം
അടിസ്ഥാന വിവരങ്ങള്‍
ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികള്‍
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം
ഗതാഗതം
റെയില്‍വേ : മലപ്പുറം ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷന് കോഴിക്കോടാണ്.
റോഡ് : മലപ്പുറം ജില്ല ദേശിയപാതമൂലം കേരളവും കര്‍ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കരിപ്പൂര്‍ ആണ്. (36 കിലോമീറ്റര്‍ അകലെ)
ചരിത്രം
ജില്ല സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന പ്രദേശത്തായതുകൊണ്ടാണ് ഇതിന് മലപ്പുറം എന്ന പേരുണ്ടായത്. പുരാതന മദ്ധ്യകാലഘട്ടങ്ങളില്‍ ഇവിടം സാമൂതിരി രാജവംശത്തിന്‍െറ പട്ടാളആസ്ഥാനമായിരുന്നു. തുടര്‍ന്ന് ഈ ജില്ല ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയി.
ബ്രിട്ടീഷ് അധികൃതര്‍ക്ക് മലപ്പുറം എന്നും ഒരു തലവേദനയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഈ ജില്ല ഐതിഹാസിക സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പോലീസ് സേന ഇത്തരം സമരങ്ങളെ അടിച്ചമര്ത്താനായിട്ടായിരുന്നു. ഹിന്ദുക്കളും മുസ്ളിംങ്ങളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന ഈ പ്രദേശം സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.
വേദപഠനങ്ങള്‍ക്കും ഇസ്ളാംമതപഠനങ്ങള്ക്കും ഒരു പോലെ പ്രാധാന്യം കൊടുത്ത മലപ്പുറം ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നും ഒരു പാടു നായകരെ സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുണ്ട്.
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛനും തുള്ളല്‍ കവിതയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നന്പ്യാരും ഒരു പാട് മാപ്പിള കവികളും മലയാള സാഹിത്യത്തിന് മലപ്പുറം നല്കിയ സംഭാവനകളാണ്.
ഹോട്ടലുകളും റിസോര്‍ട്ടുകളും:
ഹോട്ടല്‍ പാലസ്, മലപ്പുറം
ഫോണ്‍ നന്പര് : 734698
ഹോട്ടല്‍ വിരാജ്
കോട്ടക്കല്‍
ഫോണ്‍ നന്പര് : 744830
റീം ഇന്റര്‍നാഷണല്‍
കോട്ടക്കല്‍
ഫോണ്‍ നന്പര് : 742302
തായംന്പകം ടൂറിസ്റ്റ് ഹോം
കോട്ടക്കല്‍
ഫോണ്‍ നന്പര് : 743078
സജിദ ടൂറിസ്റ്റ് ഹോം
കോട്ടക്കല്‍
ഫോണ്‍ നന്പര് : 742017
ഫാക്സ് നന്പര് : 742717
ഹോട്ടല്‍ എയര്‍പോര്‍ട്ട് പ്ളാസ
കൊണ്ടോട്ടി
ഫോണ്‍ നന്പര് : 711206
ഗതാഗതം
റെയില്‍വേ : മലപ്പുറം ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷന് കോഴിക്കോടാണ്.
റോഡ് : മലപ്പുറം ജില്ല ദേശിയപാതമൂലം കേരളവും കര്‍ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കരിപ്പൂര്‍ ആണ്. (36 കിലോമീറ്റര്‍ അകലെ)
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
തിരുനാവായ: കേരളത്തിലെ രാജക്കന്മാര് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടിയിരുന്ന മാമാങ്കം തിരുനാവായ കടല്പുറത്താണ് നടന്നിരുന്നത്.
തിരൂര്‍: മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍െറ ജന്മസ്ഥലമായ തുഞ്ചന്‍ പറന്പ് ഇവിടെയാണുള്ളത്.
കോട്ടക്കല്‍: വൈദ്യരത്നം പി.എസ്. വാര്യര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം. ആയുര്‍വേദ ചികിത്സാ പദ്ധതിക്ക് അനവധി സംഭാവനകള്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തില്‍ ഒരാശുപത്രിയും ഗവേഷണകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
കടലുണ്ടി പക്ഷിസങ്കേതം: ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഏഴു കിലോമീറ്ററകലെയുള്ള ഈ പ്രകൃതിരമണീയമായ പക്ഷിസങ്കേതത്തില്‍ 160 ഓളം പക്ഷിയിനങ്ങളെ കാണാം.
കാടാന്പുഴ ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിതമായ കാടാന്പുഴ ഭഗവതി ക്ഷേത്രം വളരെയധികം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു
ആശുപത്രികള്‍
കെ.പിയം ഹോസ്പിറ്റല്‍
ഫോണ്‍ നന്പര് : 734969
ജില്ലാ ആശുപത്രി
ഫോണ്‍ നന്പര് : 766880
കൊരന്പയില് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര് : 766573
മൗലാനാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര് : 327148
അല്‍ ഷിഫാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര് : 327616
എം. കെ. എച്ച് ഹോസ്പിറ്റല്‍