Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴ

ആലപ്പുഴ
അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) - 1,414
ജനസംഖ്യാ 20,01,000
പുരുഷന്മാര്‍ 9,75,880
സ്ത്രീകള്‍ 1025,330
ആലപ്പുഴ ജില്ലാകലക്ടരുടെ പേര്: ശ്രീ. സുകുമാരന്‍
ഫോണ്‍ നന്പര്‍: 0477- 251720
ഫാക്സ് നന്പര്‍: 251720

ഗതാഗതം

റെയില്‍വേ: റെയില്‍വേ ആലപ്പുഴ ജില്ലയെ കേരളത്തിലെയും മറ്റുസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആലപ്പുഴ - ബൊക്കാറോ, ആലപ്പുഴ - ചെന്നൈ, എന്നിവിടങ്ങളിലേക്ക് ദിവസവും ട്രെയിന്‍ സര്‍വ്വീസുണ്ട്.
റോഡ്: അടുത്തുള്ള ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലേക്കെടുക്കുന്ന സമയം ഈ വിധമാണ്.
ബാംഗ്ളൂര്‍ (17 മണിക്കൂര്‍)
കോയന്പത്തൂര്‍ (7 മണിക്കൂര്‍)
ആകാശമാര്‍ഗ്ഗം: ജില്ലക്ക് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 85 കി.മി. തിരുവനന്തപുരത്തുനിന്നുള്ള ദൂരം 150 കി.മി.
ജലഗതാഗതം
കോട്ടയം 3 മണിക്കൂര്‍
കുമരകം 2 മണിക്കൂര്‍
ചങ്ങനാശ്ശേരി 3 മണിക്കൂര്‍
കൊല്ലം 8 മണിക്കൂര്‍
നെടുമുടി 1 മണിക്കൂര്‍

ചരിത്രം

സംഘകാലത്തിനു മുന്‍പുള്ള ജില്ലയുടെ ചരിത്രം അജ്ഞാതമാണെങ്കിലും തീരദേശ ഭൂപ്രകൃതികളിലൊന്നായ ഇവിടം സമുദ്രത്തിലെ ചളിയും മണലും അടിഞ്ഞുകൂടി രൂപപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിനുശേഷം ഒന്‍പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടക്ക് ചേരരാജവംശത്തിനു കീഴില്‍ ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചു. പതിനാറാം നൂറ്റാണ്ടോടെ ഇവിടെ മുത്തേടത്ത് ഇളകിടത്ത് തുടങ്ങിയ കുടുംബങ്ങളുടെ വാഴ്ച നിലവില്‍ വന്നു. ഏതാണ്ടിതേ കാലഘട്ടത്തില്‍ പോര്‍ചുഗീസുകാര്‍ ജില്ലയില്‍ വരുകയും ക്രിസ്തുമതത്തിന് ശക്തമായൊരു അടിത്തറ പാകുകയും ചെയ്തു.

അടുത്ത നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ സുവര്‍ണ്ണകാലം അസ്തമിക്കുകയും ഡച്ചുകാര്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. നാട്ടുരാജ്യങ്ങളെ പാട്ടിലാക്കി പാണ്ടികശാലകള്‍ നിര്‍മ്മിച്ച അവര്‍ തരം കിട്ടിയപ്പോഴൊക്കെ ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങി. ഈ പ്രതിസന്ധിയിലാണ് ആധുനിക തിരുവിതാം കൂറിന്‍െറ ശില്പി എന്നറിയപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ്മ വൈദേശികാധിപത്യത്തില്‍ ശ്രദ്ധ തിരിച്ചത്.
ഏറെ താമസിയാതെ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെടുകയും മാര്‍ത്താണ്ഡവര്‍മ്മയുടെ മേല്‍നോട്ടത്തില്‍ മാവേലിക്കര, ജില്ലയുടെ ആസ്താനമായി മാറുകയും ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും പോലെ ആലപ്പുഴയും ബ്രിട്ടീഷുകാരുടെ പിടിയിലമര്‍ന്നു. ഇതുപതാം നൂറ്റാണ്ടിന്‍െറ ആദ്യശതകങ്ങളില്‍ രൂപപ്പെട്ടുവന്ന കൊച്ചി തുറമുഖം ആലപ്പുഴയെന്ന തീരദേശജില്ലയുടെയും തുറമുഖത്തിന്‍െറയും പ്രാധാന്യം കുറച്ചു. എന്തായാലും ഇന്നും ഈ ജില്ല കയറുല്പന്നങ്ങള്‍, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവയുടെ കയറ്റുമതിയില്‍ മറ്റു ജില്ലകളേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ഹോട്ടലുകളും റിസോര്‍ട്ടുകളും

റെയ്ബാന്‍
ആലപ്പുഴ
ഫോണ്‍ നന്പര്‍ : 251930 (എസ്.ടി.ഡി. കോഡ്. 0477)

അന്നപൂര്‍ണ്ണ
ആലപ്പുഴ
ഫോണ്‍ നന്പര്‍: 251931

കോമളാ ഹോട്ടല്‍
ആലപ്പുഴ
ഫോണ്‍ നന്പര്‍: 243631

ബ്രദേര്‍സ് ടൂറിസ്റ്റ് ഹോം ഏന്‍ഡ് റസ്റ്റാറന്‍റ്
ആലപ്പുഴ
ഫോണ്‍ നന്പര്‍: 251653

ആലപ്പുഴ ബാക്ക് വാട്ടര്‍ റിസോര്‍സസ് (പി) ലിമിറ്റഡ്
ആലപ്പുഴ
ഫോണ്‍ നന്പര്‍: 241573
ഫാക്സ് : 252918

എക്സ്പ്ളോര്‍ കേരള ടൂര്‍സ് ഏന്‍ഡ് റിസോര്‍ട്സ്
ആലപ്പുഴ
ഫോണ്‍ നന്പര്‍: 245141
ഫാക്സ് : 342539

പെന്‍ഗ്വിന്‍ ടൂറിസ്റ്റ് ഹൗസ്
ആലപ്പുഴ
ഫോണ്‍ നന്പര്‍: 261522

ആലപ്പുഴ പ്രിന്‍സ് ഹോട്ടല്‍
ആലപ്പുഴ
ഫോണ്‍ നന്പര്‍: 243752
ഫാക്സ് നന്പര്‍ : 243758

അടിസ്ഥാന വിവരങ്ങള്‍

വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) - 1,414
ജനസംഖ്യാ 20,01,000
പുരുഷന്മാര്‍ 9,75,880
സ്ത്രീകള്‍ 1025,330
ആലപ്പുഴ ജില്ലാകലക്ടരുടെ പേര്: ശ്രീ. സുകുമാരന്‍
ഫോണ്‍ നന്പര്‍: 0477- 251720
ഫാക്സ് നന്പര്‍: 251720

ഗതാഗതം

റെയില്‍വേ: റെയില്‍വേ ആലപ്പുഴ ജില്ലയെ കേരളത്തിലെയും മറ്റുസംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആലപ്പുഴ - ബൊക്കാറോ, ആലപ്പുഴ - ചെന്നൈ, എന്നിവിടങ്ങളിലേക്ക് ദിവസവും ട്രെയിന്‍ സര്‍വ്വീസുണ്ട്.
റോഡ്: അടുത്തുള്ള ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലേക്കെടുക്കുന്ന സമയം ഈ വിധമാണ്.
ബാംഗ്ളൂര്‍ (17 മണിക്കൂര്‍)
കോയന്പത്തൂര്‍ (7 മണിക്കൂര്‍)
ആകാശമാര്‍ഗ്ഗം: ജില്ലക്ക് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം കൊച്ചിയാണ്. ദൂരം - 85 കി.മി. തിരുവനന്തപുരത്തുനിന്നുള്ള ദൂരം 150 കി.മി.
ജലഗതാഗതം
കോട്ടയം 3 മണിക്കൂര്‍
കുമരകം 2 മണിക്കൂര്‍
ചങ്ങനാശ്ശേരി 3 മണിക്കൂര്‍
കൊല്ലം 8 മണിക്കൂര്‍
നെടുമുടി 1 മണിക്കൂര്‍

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

പാതിരാമണല്‍ : പ്രകൃതി രമണീയമായ ചെറിയൊരു ദ്വീപ്. ലോകത്തിന്‍െറ പലഭാഗങ്ങളില്‍ നിന്നും അപൂര്‍വ്വമായ പക്ഷിവര്‍ഗ്ഗങ്ങള്‍ വന്നു ചേക്കേറുന്നിടം ജലമാര്‍ഗ്ഗമേ ഇവിടെ എത്തിച്ചേരാനാവൂ.

വേന്പനാട്ട് കായല്‍: വേന്പനാട്ടു കായലിന്‍െറ തീരത്തുള്ള കുമരകം ചുണ്ടന്‍ വള്ളങ്ങളുടെ നാടാണ്. ഓണത്തിന് ഈ പ്രദേശത്തു നടക്കാറുള്ള വള്ളംകളി മത്സരം അവിസ്മരണീയമായ ഒരു അനുഭവമാണ്.

കൃഷ്ണപുരം പാലസ് : അതിപുരാതന വാസ്തുശില്പങ്ങളും പെയിന്‍റിംഗ്സും പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം. പാലസിലെ "ഗജേന്ദ്രമോക്ഷ'മെന്ന മ്യൂറല്‍ വളരെ പ്രസിദ്ധമാണ്.

കരുമാടിക്കുട്ടന്‍: അന്പലപ്പുഴക്കടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ബുദ്ധന്‍െറതെന്ന് കരുതപ്പെടുന്ന ഒരു ശില്പം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നു അനുമാനിക്കുന്ന ഇതിനെചുറ്റിപ്പറ്റി ഒരുപാട് ഐതീഹ്യങ്ങളുണ്ട്.

മണ്ണാറശ്ശാല: നഗരത്തില്‍ നിന്ന് 32 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സംസ്ഥാനത്തിലെ പ്രമുഖ സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നു. മണ്ണാറശ്ശാല ആയില്യം ഏറെ പ്രശസ്തമാണ്.

അന്പലപ്പുഴ: ഈ സ്ഥലം നഗരത്തിന്‍ നിന്ന് 14 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്നു. കേരളത്തിന്‍െറ തനതു ശൈലിയില്‍ നിര്‍മ്മിപ്പിക്കപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണപ്രതിഷ്ഠയോടു കൂടിയ അന്പലപ്പുഴ ക്ഷേത്രം ഇവിടെയാണുള്ളത്. ഇവിടെ പ്രസാദമായികൊടുക്കുന്ന പാല്‍പ്പായസം വളരെ പ്രസിദ്ധമാണ്. കുഞ്ചന്‍ നന്പ്യാര്‍ ഏറെക്കാലം താമസിച്ചത് അന്പലപ്പുഴയാണ്.

മിഴാവ് കൊട്ടുകാരനായിരുന്ന നന്പ്യാര്‍ കൂത്തിനിടയില്‍ ഉറങ്ങിപ്പോയെന്നും അങ്ങനെ ചാക്യാരുടെ ഭര്‍ത്സനം ഏല്ക്കേണ്ടി വന്നെന്നും അതില്‍ നിന്നുള്ള മനോവിഷമത്തില്‍ നിന്നുമാണ് തുള്ളല്‍ കഥകള്‍ എഴുതിയത് എന്നുമാണ് ഐതീഹ്യം അതെന്തായാലും നന്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ് ഇപ്പോഴും അന്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നു.

ആശുപത്രികളും ആതുരാലയങ്ങളും

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 251611(0477)

ജില്ലാ ആശുപത്രി
ഫോണ്‍ നന്പര്‍: 253324

ഡബ്ള്യൂ ആന്‍ഡ് സീ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍: 251151

സഹൃദയ ഹെല്‍ത്ത് സെന്‍റര്‍
ഫോണ്‍ നന്പര്‍ : 244269

ആയുര്‍വേദ ഹോസ്പിറ്റല്‍
കേരളീയം ആയുര്‍വേദിക് ലേക് റിസോര്‍ട്ട്
ഫോണ്‍ നന്പര്‍: 241468.

Share this Story:

Follow Webdunia malayalam