Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം - സമ്പദ് ഘടന

കേരളം - സമ്പദ് ഘടന
കേരളം - സമ്പദ് ഘടന

കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസം, ആരോഗ്യം, ശിശു സംരക്ഷണം, കൃഷി, സാഹിത്യം, സിനിമ ഇവയിലൊക്കെ മുന്നിലാണ്. പക്ഷെ എന്തുകൊണ്ടോ വ്യവസായത്തില്‍ ഏറ്റവും പിന്നോക്കമാണ് കേരളം.കേരളത്തിന്‍െറ സന്പദ് ഘടനയെ നിര്‍ണ്ണയിക്കുന്നത് പൊതുവെ കൃഷിയാണ്.

ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിതരുന്ന മത്സ്യഉത്പന്നങ്ങള്‍, കയറുല്പന്നങ്ങള്‍, കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയ്ക്ക് കേരളത്തിനാണ് പ്രഥമസ്ഥാനം. ലോകവിപണിയില്‍ കുരുമുളക് ഉല്പാദിപ്പിക്കുന്നതിലും വില്ക്കുന്നതിലും കേരളത്തിന് ഒന്നാം സ്ഥാനമാണുള്ളത്. കേരളത്തിന്‍െറ മറ്റൊരു നാണ്യവിള എന്നു പറയുന്നത് റബ്ബറാണ്.

റബ്ബറുല്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നത് കേരളമാണ്. മറ്റു വ്യവസായങ്ങള്‍ കേരളത്തില്‍ വളരുന്നില്ല. കാരണം തൊഴിലാളി പ്രശ്നങ്ങള്‍. പക്ഷെ വിനോദസഞ്ചാരം ഒരു നല്ല വ്യവസായമായി കേരളത്തില്‍ വേരോടി കഴിഞ്ഞു. ഇതില്‍ ഇന്ത്യയില്‍ പ്രഥമ സ്ഥാനത്തിനര്‍ഹമാണ് കേരളം.

Share this Story:

Follow Webdunia malayalam