പ്രത്യേകതകള്‍
38,864 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിന്‍െറ ജനസംഖ്യ 290.98 ലക്ഷമാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തെ ഫലപൂയിഷ്ടമാക്കുന്നു. ഈ കൊച്ചു ഹരിത സുന്ദരി, സാംസ്കാരികമായും, കലാപരമായും വിദ്യാഭ്യാസപരമായും എന്തിന് രാഷ്ട്രീയമായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വളരെ വ്യത്യസ്തയാണ്. അതുകൊണ്ട് തന്നെയാണ് കേരളം മുഴുവനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലോകത്തിലെ അതിമനോഹരമായ 50 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കേരളം.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകം, ആന്ധ്രപ്രദേശം ഇവിടെയൊക്കെയില്ലാത്ത മരുമക്കത്തായ സാമൂഹ്യകുടുംബ പശ്ഛാത്തലം കേരളത്തിലുണ്ടായിരുന്നു. മറ്റിടങ്ങളിലൊക്കെ സ്വന്തം അമ്മാവനെ (അമ്മയുടെ സഹോദരനെ) ഭര്‍ത്താവായി ഒരു പെണ്ണ് സ്വീകരിക്കുന്പോള്‍, കേരളത്തില്‍ അമ്മാവന്‍, തറവാട്ടു കാരണവരായി, പിതൃസ്ഥാനം അലങ്കരിക്കുന്നു. ജനിതക ശാസ്ത്രവും ഈ കുടുംബ ചുറ്റുപാടിനെ അംഗീകരിക്കുന്നു. ഇതുകൊണ്ടു തന്നെ ജനിതക പരമായി, "മന്ദബുദ്ധി'കളായി ജനിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണ്.
മറ്റു സംസ്താനങ്ങളില്‍ പട്ട് വസ്ത്രങ്ങളോട് തീഷ്ണ വര്‍ണ്ണങ്ങളോടുമുള്ള ഭ്രമം, അവ ഒരു സംസ്കാരത്തിന്‍െറ ഒഴിച്ചു കൂടാനാവത്ത ഭാഗമായിരുന്നപ്പോള്‍ കേരളീയര്‍, പൊതുവെ വെളുത്ത വസ്ത്രങ്ങളോടാണ് ഇഷ്ടം കാണിച്ചിരുന്നത്.ഭക്ഷണരീതിയിലും തനിമ നിലനിര്‍ത്തുന്നവരാണ് മലയാളികള്‍. ലോകാരോഗ്യ സംഘടന കേരളത്തിന്‍െറ പച്ചക്കറി വിഭവങ്ങള്‍ വളരെ സംതുലനവും മൂല്യസംപുഷ്ടവുമായ ആഹാരമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.