Webdunia - Bharat's app for daily news and videos

Install App

അകത്തും പുറത്തും മഴ; ട്രെയിനിനകത്ത് കുട ചൂടി യാത്രക്കാർ, വീഡിയോ

Webdunia
ഞായര്‍, 21 ജൂലൈ 2019 (13:26 IST)
കനത്ത മഴയെ തുടർന്ന് ഇന്റര്‍സിറ്റി എക്സ്പ്രസിലെ യാത്രികരുടെ ദുരിതം വ്യക്തമാക്കുന്ന വീഡിയോ. ശക്തമായ മഴയിൽ ട്രെയിനിനകത്തും വെള്ളം വീഴുന്നതിന്റെ വീഡിയോ നടന്‍ വിനോദ് കോവൂരാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. 
 
പുറത്ത് തകൃതിയായി പെയ്യുന്ന മഴ അകത്ത് നില്‍ക്കുന്ന യാത്രികരും അസ്സലായി നനയുന്നുണ്ടെന്ന് വിനോദ് പറയുന്നു. കുട ചൂടി നില്‍ക്കുന്ന യാത്രികരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും ആണ് യാത്ര ചെയ്യുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും വലിയ ചോര്‍ച്ചയാണ് ഉള്ളതെന്ന് താരം പറയുന്നു.
 
ഓഫീസും കോളേജുമൊക്കെ വിട്ട് പോകുന്നവര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്. ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments