Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, രണ്ട് പേർക്കായി തിരച്ചിൽ; രണ്ട് പേർ നീന്തി കരയ്ക്ക് കയറി

ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, രണ്ട് പേർക്കായി തിരച്ചിൽ; രണ്ട് പേർ നീന്തി കരയ്ക്ക് കയറി
, ഞായര്‍, 21 ജൂലൈ 2019 (12:46 IST)
നീണ്ടകരയിൽ വള്ളം തകർന്ന് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു കരയ്ക്കടിഞ്ഞത്. രണ്ട് പേർക്കായി അന്വെഷണം ഊർജ്ജിതമാക്കി കോസ്റ്റ് ഗാർഡ്.
 
രാജു, ജോൺ ബോസ്കോ എന്നിവരെയാണ് കാണാതായത്. നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടിൽ മൈൽ പടിഞ്ഞാറു ഭാഗത്താണു വള്ളം തകർന്നത്. 5 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഉടമ ഉൾപ്പെടെ രണ്ട് പേർ നീന്തി കരയ്ക്ക് കയറിയിരുന്നു. 
 
അതേസമയം, വിഴിഞ്ഞത്തുനിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികളെ ഇന്നലെ കണ്ടെത്തി. സംസ്ഥാനത്ത് അതിശക്തമായ മഴയും കടൽക്ഷോപവും തുടരുകയാണ്, പൊന്നാനിയിൽ കടൽക്ഷോപം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലെർട്ട് 22വരെ നീട്ടിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊമേഡിയൻ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ