Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിക്കാനുള്ള വടി ഇട്ടുകൊടുത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിച്ചു; ബാറുകള്‍ തുറക്കുകയെന്നുള്ളതാണ് എല്‍ ഡി എഫിന്റെ മദ്യനയം: കെ ബാബു

ബാറുകള്‍ തുറക്കുകയെന്നുള്ളതാണ് എല്‍ ഡി എഫിന്റെ മദ്യനയമെന്ന് മുന്‍മന്ത്രി കെ ബാബു

കൊച്ചി
കൊച്ചി , ശനി, 21 മെയ് 2016 (13:42 IST)
ബാറുകള്‍ തുറക്കുകയെന്നുള്ളതാണ് എല്‍ ഡി എഫിന്റെ മദ്യനയമെന്ന് മുന്‍മന്ത്രി കെ ബാബു. എല്‍ ഡി എഫിനു വേണ്ടി പത്രങ്ങളില്‍ പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാരാണെന്നും കെ ബാബു ആരോപിച്ചു. തൃപ്പുണിത്തുറയില്‍ എം സ്വരാജിനോടേറ്റ വന്‍പരാജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
തന്നെ അടിക്കാനുള്ള വടി ഇട്ടുകൊടുത്തത് തന്റെ പാര്‍ട്ടി തന്നെയാണ്. സി പി എമ്മും ബി ജെ പിയും അത് നല്ലരീതിയില്‍ പ്രയോജനപ്പെടുത്തി. താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന കാര്യം ഈ ലോകം മുഴുവന്‍ മനസിലാക്കിയിട്ടും സ്വന്തം പാര്‍ട്ടി നേതൃത്വം മനസിലാക്കാതിരുന്നതാണ് തന്നെ വേദനിപ്പിച്ചുവെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
 
തന്റെ സങ്കടം പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞു. പാര്‍ട്ടിക്ക് പോലും വേണ്ടാത്തവന്‍ എന്നാണ് തന്നെ എതിരാളികള്‍ പോലും വിശേഷിപ്പിച്ചത്. താന്‍ അഴിമതിക്കാരനെന്ന പ്രചാരണം സോഷ്യല്‍ മീഡിയ വഴിയും പ്രചരിച്ചു. ഇത്തരം നുണ പ്രചാരണങ്ങളാണ് തൃപ്പൂണിത്തുറയില്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയത്. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ കാലതാമസവും തനിക്ക് തിരിച്ചടിയായി. ഓരോത്തരുടേയും സ്വഭവത്തിന്റെ സവിശേഷതയാണ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെന്നും സുധീരന്റെ എതിര്‍പ്പിനെ പരോക്ഷമായി സൂചിപ്പിച്ച് ബാബു പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകന്മാർക്ക്​ ​പ്രേമലേഖനം എഴുതിനൽകുന്നവന്റെ അവസ്ഥയാണ്​ വിഎസിന്; പിണറായി തെറ്റ്​ ചെയ്​താൽ എതിർക്കും- പിസി ജോർജ്