Webdunia - Bharat's app for daily news and videos

Install App

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണം, ദളിതനു വേണ്ടി പോരാടണം: സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ്

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണം, ദളിതനു വേണ്ടി പോരാടണം: പി.സി.ജോർജ്

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:28 IST)
നടനും എം പിയുമായ സുരേഷ് ഗോപിക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി.ജോർജ് എം.എൽ.എ രംഗത്ത്. തനിക്ക് ഇനി ഒരു ജന്മമുണ്ടാകുകയാണെങ്കില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നാണ് പി.സി പറയുന്നത്. അങ്ങനെയാണ് താന്‍ ജനിക്കുന്നതെങ്കില്‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന കാര്യം ആളുകളെ  പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് തന്നെന്നും അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും താന്‍ ആഗ്രഹിക്കുന്നതായും തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനാണ് പ്രത്യക്ഷ മറുപടിയുമായി പിസി രംഗത്തെത്തിയത്.
 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അല്‍പ്പം ആശ്വാസം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കുറയും

വേടന്‍ ഒളിവില്‍ തന്നെ; രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

Amoebic Meningitis: വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക്

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു

അടുത്ത ലേഖനം
Show comments