മതം മാറാന്‍ ആതിരയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല: യുവതിയുടെ വെളിപ്പെടുത്തല്‍

ആതിര മതം മാറിയതിനു പിന്നില്‍?

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:15 IST)
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ 22 ദിവസം ആതിര ഉണ്ടായിരുന്നതായി അവിടെ നിന്നും രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തല്‍.
 
മിശ്ര വിവാഹിതരേയും മതം മാറിയവരേയും പീഡിപ്പിക്കുന്ന യോഗ സെന്ററാണിതെന്ന് യുവതി പറയുന്നു.
തൃശൂര്‍ സ്വദേശിനിയാണ് ഇക്കാര്യങ്ങള്‍ മീഡിയ വണ്‍ ചാനലിനോട് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി.
 
യോഗ സെന്ററില്‍ വെച്ച് കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഏകദേശം 65ഓളം പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലര്‍ക്കും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. 
 
യോഗ സെന്ററില്‍ വെച്ച് മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. മനോജ് ഗുരുജിയടക്കം ആറ് പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

ബോണ്ടി ബീച്ച് ഷൂട്ടിംഗ്: ഷൂട്ടര്‍ സാജിദ് അക്രം ഇന്ത്യന്‍ വംശജന്‍, 2022 ല്‍ ഹൈദരാബാദ് സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments